റാ​ന്നി തി​ള​ങ്ങി​യ​ത് യു​ഡി​എ​ഫി​നൊ​പ്പം
Sunday, May 26, 2019 10:57 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ട്ടി​ലും ആ​ന്‍റോ ആ​ന്‍റ​ണി മു​ന്നി​ലെ​ത്തി. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് മു​ന്നി​ലെ​ത്താ​നാ​യ​ത്. ര​ണ്ടി​ട​ത്ത് ബി​ജെ​പി​ക്കാ​ണ് ലീ​ഡ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് ഏ​റ്റ​വു​മ​ധി​കം ലീ​ഡു ല​ഭി​ച്ച​തും റാ​ന്നി​യി​ലാ​ണ്.

7824 വോ​ട്ട്. 2016 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 14,596 വോ​ട്ടി​ന് എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് റാ​ന്നി. എ​ന്നാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​ന്പോ​ഴും 2009, 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും റാ​ന്നി ആ​ന്‍റോ​യ്ക്ക് ലീ​ഡ് ന​ൽ​കി​യി​രു​ന്നു.

ഇ​ത്ത​വ​ണ ബി​ജെ​പി വോ​ട്ട് വ​ർ​ധി​ച്ച​പ്പോ​ൾ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ലീ​ഡ് നി​ല​നി​ർ​ത്താ​നാ​യി​ട്ടി​ല്ല. 2014ൽ 9091 ​വോ​ട്ടി​ന്‍റെ ലീ​ഡു​ണ്ടാ​യി​രു​ന്നു.കോ​ട്ടാ​ങ്ങ​ൽ, വെ​ച്ചൂ​ച്ചി​റ, നാ​റാ​ണം​മൂ​ഴി, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, കൊ​റ്റ​നാ​ട്, വ​ട​ശേ​രി​ക്ക​ര, ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് ലീ​ഡ് നേ​ടി​യ​ത്.

എ​ഴു​മ​റ്റൂ​ർ, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജാ​ണ് മു​ന്നി​ൽ. പെ​രു​നാ​ട്, അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ.​സു​രേ​ന്ദ്ര​ൻ മു​ന്നി​ലെ​ത്തി​യ​ത്. ഇ​തി​ൽ ശ​ബ​രി​മ​ല ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ബി​ജെ​പി ലീ​ഡ് ശ്ര​ദ്ധേ​യ​മാ​ണ്.

എ​ൽ​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ കോ​ട്ട​യാ​യി ക​രു​തി​വ​ന്നി​രു​ന്ന പ​ഞ്ചാ​യ​ത്താ​ണ് പെ​രു​നാ​ട്. പെ​രു​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് മൂ​ന്നാ​മ​താ​ണ്.

എ​ൽ​ഡി​എ​ഫ് മു​ന്നി​ലെ​ത്തി​യ എ​ഴു​മ​റ്റൂ​രി​ൽ ര​ണ്ടാ​മ​ത് ബി​ജെ​പി​യും മൂ​ന്നാ​മ​ത് എ​ൽ​ഡി​എ​ഫു​മാ​ണ്. ബി​ജെ​പി മു​ന്നി​ലെ​ത്തി​യ അ​യി​രൂ​രി​ൽ യു​ഡി​എ​ഫ് എ​ൽ​ഡി​എ​ഫി​നേ​ക്കാ​ൾ അ​ഞ്ച് വോ​ട്ടു​ക​ൾ​ക്കു മാ​ത്ര​മാ​ണ് മു​ന്നി​ൽ.

ബി​ജെ​പി യു​ഡി​എ​ഫി​നേ​ക്കാ​ൾ 1857 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​യി​രൂ​രി​ൽ മു​ന്നി​ലു​ള്ള​ത്. റാ​ന്നി, ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബി​ജെ​പി ര​ണ്ടാ​മ​തെ​ത്തി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി വോ​ട്ടു​നി​ല - കോ​ട്ടാ​ങ്ങ​ൽ 4071, 3315, 3160. വെ​ച്ചൂ​ച്ചി​റ - 6682, 4268, 2853. പെ​രു​നാ​ട് - 3844, 4262, 5261. നാ​റാ​ണം​മൂ​ഴി - 4074, 3495, 2140. പ​ഴ​വ​ങ്ങാ​ടി - 6783, 4700, 3135. അ​ങ്ങാ​ടി - 4087, 2872, 1815. കൊ​റ്റ​നാ​ട് - 3219, 2614, 2560. എ​ഴു​മ​റ്റൂ​ർ - 3906, 4058, 3340. അ​യി​രൂ​ർ - 3857, 3852, 5674. റാ​ന്നി - 2466, 2925, 2804. വ​ട​ശേ​രി​ക്ക​ര - 4959, 4193, 4189. ചെ​റു​കോ​ൽ - 2807, 2380, 2629. ‌