സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടേ​ത് മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​നം: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി ‌
Sunday, May 26, 2019 10:57 PM IST
പ​ന്ത​ളം: പ്ര​ള​യ​ത്തി​ൽ സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല വ​ഹി​ക്കു​ന്ന പ​ങ്ക് സ്തു​ത്യ​ർ​ഹ​മാ​ണെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം പ​ന്ത​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ന​ങ്ങ​ളു​ടെ ഐ​ക്യം ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ലെ ജ​ന​പ​ങ്കാ​ളി​ത്ത​വും പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന പി​ന്തു​ണ​യും സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.പ്ര​ള​യാ​ന​ന്ത​ര​മു​ള്ള പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഭ​വ​ന നി​ർ​മാ​ണം.

പ​ന്ത​ളം തോ​ട്ട​ക്കോ​ണം പാ​ല​ക്ക​ണ്ട​ത്തി​ൽ രാ​ഘ​വ​നാ​ണ് കെ​യ​ർ ഹോ​മി​ലൂ​ടെ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ക​ള​ക്ട​ർ​ക്ക് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ നി​ന്നു​ള്ള ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള​വ​ർ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ൽ 500 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് വീ​ട് നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

സ​ർ​ക്കാ​ർ ഫ​ണ്ടി​ന് പു​റ​മെ പു​റ​ത്തു നി​ന്നു​ള്ള സ​ഹാ​യ​ങ്ങ​ൾ കൂ​ടി സ​മാ​ഹ​രി​ച്ച് 800 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ര​ണ്ടു മു​റി​യും ഒ​രു ഹാ​ളും, അ​ടു​ക്ക​ള​യും ചേ​രു​ന്ന​താ​ണ് വീ​ട്. തൊ​ടു​ക​യി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്ന​യാ​ൾ​ക്ക് കൂ​ടി ബാ​ങ്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കും. ഇ​തി​ന്‍റെ പ​ണി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്.

ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ന്ത​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ടി.​കെ സ​തി, മു​ൻ എം​എ​ൽ​എ പി. ​കെ. കു​മാ​ര​ൻ, പ​ന്ത​ളം മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ. ​രാ​മ​ൻ, ല​സി​ത നാ​യ​ർ, ആ​നി ജോ​ണ്‍ തു​ണ്ടി​ൽ, രാ​ധാ രാ​മ​ച​ന്ദ്ര​ൻ, ഡി. ​ര​വീ​ന്ദ്ര​ൻ, കൗ​ണ്‍​സി​ല​ർ സു​നി​താ വേ​ണു, കു​ര​ന്പാ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ്യോ​തി കു​മാ​ർ, അ​ടൂ​ർ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എ​ച്ച്. അ​ൻ​സാ​രി, അ​ടൂ​ർ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഡി​റ്റ് വെ​ങ്കി​ടാ​ച​ല ശ​ർ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.‌