ഒ​രു ഡ​സ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ന്നി​ലെ​ത്തി ബി​ജെ​പി ‌
Sunday, May 26, 2019 10:57 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ വ​ൻ വോ​ട്ടു​വ​ർ​ധ​ന നേ​ടി​യ ബി​ജെ​പി ജി​ല്ല​യി​ലെ 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലും മു​ന്നി​ലെ​ത്തി.
അ​പ്ര​തീ​ക്ഷി​ത​മാ​യ മു​ന്നേ​റ്റ​മാ​ണ് പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബി​ജെ​പി ന​ട​ത്തി​യ​ത്. സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മെ​ന്നു ക​രു​തി​യി​രു​ന്ന ക​ല​ഞ്ഞൂ​ർ, പെ​രു​നാ​ട്, ഏ​റ​ത്ത് തു​ട​ങ്ങി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ബി​ജെ​പി​ക്കൊ​പ്പ​മാ​യി.
കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ബി​ജെ​പി കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ന്നി​ലെ​ത്തി​യ​ത്. മ​ല​യാ​ല​പ്പു​ഴ, ക​ല​ഞ്ഞൂ​ർ, അ​രു​വാ​പ്പു​ലം, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് എ​ൽ​ഡി​എ​ഫ ്സ്ഥാ​നാ​ർ​ഥി കെ.​സു​രേ​ന്ദ്ര​ൻ ലീ​ഡു ചെ​യ്ത​ത്. ഇ​തി​ൽ ക​ല​ഞ്ഞൂ​രും മ​ല​യാ​ല​പ്പു​ഴ​യും സി​പി​എം ഭ​ര​ണ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്.
അ​ടൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം പ​രി​ധി​യി​ൽ ഏ​റ​ത്ത്, പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി​ജെ​പി​യാ​ണ് ലീഡ് ചെ​യ്ത​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ കോ​ട്ട​യെ​ന്നു വി​ശേ​ഷ​ണ​മു​ള്ള പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി ര​ണ്ടാം​ സ്ഥാ​ന​ത്താ​ണ്.
പ​ള്ളി​ക്ക​ലി​ൽ വീ​ണാ ജോ​ർ​ജ് 9902 വോ​ട്ടു നേ​ടി​യ​പ്പോ​ൾ കെ.​സു​രേ​ന്ദ്ര​ൻ 9562 വോ​ട്ടു നേ​ടി. അ​ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലും സു​രേ​ന്ദ്ര​ൻ ലീ​ഡു ചെ​യ്തു.തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കു​റ്റൂ​രി​ൽ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്കു ലീ​ഡ് ചെ​യ്യാ​നാ​യ​ത്. എ​ന്നാ​ൽ കു​ന്ന​ന്താ​ന​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി.
സി​പി​എം ഭ​രി​ക്കു​ന്ന കു​ന്ന​ന്താ​ന​ത്ത് യു​ഡി​എ​ഫ് മൂ​ന്നാം​സ്ഥാ​ന​ത്താ​യി. നെ​ടു​ന്പ്ര​ത്തും ബി​ജെ​പി​ക്കാ​ണ് ര​ണ്ടാം​സ്ഥാ​നം. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 8785 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.
റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പെ​രു​നാ​ട്ടി​ലും അ​യി​രൂ​രി​ലു​മാ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്ത​ത്. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ ആ​റ​ന്മു​ള, കു​ള​ന​ട, നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ബി​ജെ​പി​ക്കൊ​പ്പ​മാ​യി​രു​ന്നു. ‌