സ​ദ്ഗ​മ​യ: മെ​ഡി​ക്ക​ല്‍ ക്യാ​മ്പും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും
Wednesday, June 12, 2019 10:27 PM IST
അ​ട്ട​ത്തോ​ട്: ഹോ​മി​യോ​പ്പ​തി വ​കു​പ്പ് സ​ദ്ഗ​മ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ട്ട​ത്തോ​ട് ഗ​വ​ണ്‍​ മെ​ന്‍റ് ട്രൈ​ബ​ല്‍ എ​ല്‍​പി സ്‌​കൂ​ ളി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി.
സ​ദ്ഗ​മ​യ പ​ദ്ധ​തി​യു​ടെ ജി​ല്ലാ ചാ​ര്‍​ജ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി. ഷീ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.
കൗ​മാ​ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച സ​ദ്ഗ​മ​യ പ​ദ്ധ​തി​യു​ടെ ജി​ല്ലാ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കൊ​ടു​മ​ണ്‍ ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യി​ലാ​ണ്.
കൗ​മാ​ര​ക്കാ​ര്‍​ക്ക് ഈ ​സ്‌​പെ​ഷ​ല്‍ ഒ​പി​യി​ലൂ​ടെ പ​ഠ​ന​വൈ​ക​ല്യ പ​രി​ഹാ​രം, മാ​ന​സി​ക പ്ര​ശ്‌​ന അ​വ​ലോ​ക​നം, വി​ദ​ഗ്ധ ഹോ​മി​യോ​പ്പ​തി ചി​കി​ത്സ, കൗ​ണ്‍​സി​ലിം​ഗ്, ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ ല​ഭ്യ​മാ​ണ്.
വി​ദ​ഗ്ധ ഹോ​മി​യോ​പ്പ​തി ഡോ​ക്ട​റു​ടെ സേ​വ​ന​ത്തോ​ടൊ​പ്പം സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ടീ​ച്ച​ര്‍, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​രു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭി​ക്കും.
തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് വ​രെ പ​ദ്ധ​തി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 04734287075. ‌