സ്കൂ​ൾ വ​ള​പ്പി​ൽ നി​ന്നും മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി
Friday, June 14, 2019 10:40 PM IST
അ​ടൂ​ർ: അ​ടൂ​ർ ടൗ​ണ്‍​ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്ന വ​ൻ മ​രം റോ​ഡി​ന് കു​റു​കെ ക​ട​പു​ഴ​കി ഗ​താ​ഗ​തം മു​ട​ങ്ങി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സ്കൂ​ൾ ഗ്രൗ​ണ്ട് പ​രി​സ​ര​ത്ത് നി​ന്ന മ​രം റോ​ഡി​നു കു​റു​കെ വീ​ണ​ത്.

ഇ​തേ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന മി​ല്ലാ​തി​രു​ന്ന​ത് മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി ഉ​ട​ൻ ത​ന്നെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​മി​ഷ​നേ​രം കൊ​ണ്ട് മ​രം മു​റി​ച്ച് നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

11 കെ​വി ലൈ​നി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ഇ​തോ​ടെ വൈ​ദ്യു​തി​ലൈ​നു​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും പോ​സ്റ്റ് ച​രി​യു​ക​യും ചെ​യ്തു. പൊ​ട്ടി​യ ലൈ​നു​ക​ൾ മാ​റ്റി 4.15ഓ​ടെ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.

സ്കൂ​ൾ പ​രി​സ​ര​ത്ത് അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.