138-ാമ​ത്തെ സ്നേ​ഹ​വീ​ട് സു​ഷ​മ​യ്ക്കും കു​ടും​ബ​ത്തി​നും
Friday, June 14, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്കു പ​ണി​തു ന​ല്കു​ന്ന 138-ാമ​ത്തെ സ്നേ​ഹ​വീ​ട് പ​ത്ത​നം​തി​ട്ട മ​ണ്ണാ​റ​മ​ല പേ​ഴും​കാ​ട്ടി​ൽ സു​ഷ​മ​യ്ക്കും ര​ണ്ട് കു​ഞ്ഞു​ങ്ങ​ൾ​ക്കും അ​മ്മ​യ്ക്കു​മാ​യി വി​ദേ​ശ​മ​ല​യാ​ളി​യും തി​രു​വ​ല്ല സ്വ​ദേ​ശി​യു​മാ​യ ജോ​സ​ഫ് മാ​ത്യു, ബി​ന്ദു ജോ​സ​ഫ് ദ​ന്പ​തി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ല്കി.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സ്പോ​ൺ​സ​ർ കൂ​ടി​യാ​യ ബി​ന്ദു ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച് ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​മാ​യി പ്രാ​യ​മാ​യ അ​മ്മ​യോ​ടൊ​പ്പം മ​റ്റു മാ​ർ​ഗ​മൊ​ന്നു​മി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന സു​ഷ​മ​യു​ടെ അ​വ​സ്ഥ നേ​രി​ട്ടു മ​ന​സി​ലാ​ക്കാ​ൻ ഇ​ട​യാ​യ ടീ​ച്ച​ർ ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് പ​ണി​തു ന​ല്കു​ക​യാ​യി​രു​ന്നു.

ജോ​സ​ഫ് മാ​ത്യു ത​ന്‍റെ പു​തി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​നു കൂ​ടി വീ​ടു ന​ല്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് സു​ഷ​മ​യ്ക്കും കു​ടും​ബ​ത്തി​നും സ​ഹാ​യം ന​ല്കി​യ​ത്.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ന്മ​മ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടീ​ച്ച​റി​ന്‍റെ സ്നേ​ഹ​വീ​ടു​ക​ളി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ക​റി​വേ​പ്പി​ൻ തൈ​ക​ളും ന​ടു​ക​യും അ​വ​യെ സം​ര​ക്ഷി​ക്കാ​ൻ വീ​ട്ടു​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ ജോ​സ​ഫ് മാ​ത്യു, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഏ​ബ​ൽ മാ​ത്യു, കെ.​പി. ജ​യ​ലാ​ൽ, മാ​ത്യു വ​ർ​ഗീ​സ്, പി. ​പ്ര​വീ​ൺ, അ​ഖി​ൽ അ​ല​ക്സ്, ഹ​രി​ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌