പെ​രി​ങ്ങ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ‌
Friday, June 14, 2019 10:40 PM IST
‌അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്ത് 23 വാ​ർ​ഡു​ക​ളും 58000 ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള​പ​ള്ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് പെ​രി​ങ്ങ​നാ​ട് പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ.
നി​ല​വി​ൽ പെ​രി​ങ്ങ​നാ​ട്, പ​ള്ളി​ക്ക​ൽ എ​ന്നി ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലാ​യി​ട്ടാ​ണ് പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ വി​ഭ​ജി​ക്കു​വാ​നു​ള്ള ഉ​ത്ത​ര​വ് ഇ​റ​ക്കി​യെ​ങ്കി​ലും കോ​ട​തി ഇ​ട​പ്പെ​ട്ട് ഉ​ത്ത​ര​വ് റ​ദ്ധാ​ക്കി. മ​റ്റ് ജി​ല്ല​ക​ളി​ൽ വി​സ്തൃ​തി കു​റ​വ്, ജ​ന​വാ​സ​കു​റ​വ്ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ച​തി​നെ​തി​രെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത്.
പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴി​ൽ അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാ ത​ന്നെ ഒ​രു ഭാ​ഗം കേ​ന്ദ്രി​ക​രി​ച്ച​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഹോ​മി​യോ ആ​ശു​പ​ത്രി, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, മൃ​ഗാ​ശു​പ​ത്രി എ​ന്നി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ കൊ​ല്ലം ജി​ല്ല​യു​ടെ​യും ആ​ല​പ്പു​ഴ​യു​ടെ​യും അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന കൈ​ത​ക്ക​ലും തോ​ട്ടു​വാ​യി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ പെ​രി​ങ്ങ​നാ​ട് നി​വാ​സി​ക​ൾ​ക്ക് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ കൊ​ണ്ട് ഒ​രു പ്ര​യോ​ജ​ന​വും ല​ഭി​ക്കു​ന്നി​ല്ല.
യാ​ത്ര സൗ​ക​ര്യം വ​ള​രെ കു​റ​വു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഒ​രു ആ​വ​ശ്യ​ത്തി​ന് പോ​യാ​ൽ ഒ​രു ദി​വ​സം ന​ഷ്ട​മാ​കു​മെ​ന്ന​തി​നാ​ൽ പെ​രി​ങ്ങ​നാ​ട്ടു​ക്കാ​ർ ക​ട​മ്പ​നാ​ട്, അ​ടൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കു​ന്ന​ത്.
പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് പെ​രി​ങ്ങ​നാ​ട് പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​മ്പോ​ൾ സ​ർ​ക്കാ​രി​നു​ണ്ടാ​കു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​ക്കു​ന്ന​തി​ന് വേ​ണ്ടി 14-ാം മൈ​ൽ ജം​ഗ്ഷ നി​ൽ അ​നു​യോ​ജ്യ​മാ​യ പു​തി​യ കെ​ട്ടി​ടം അ​ഞ്ച് വ​ർ​ഷ​കാ​ല​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കാ​മെ​ന്നു ആ​ക്ഷ​ൻ കൗ​ൺ​സി​ൽ സ​ർ​ക്കാ​രി​ന് പ​ല​പ്രാ​വ​ശ്യം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​താ​യും ചെ​യ​ർ​മാ​ൻ എ​ൻ.​രാ​ജേ​ന്ദ്ര​ൻ പി​ള്ള, എം.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ‌