ഐ​ടി​ഐ അ​ഡ്മി​ഷ​ന്‍ ‌‌
Friday, June 14, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് ഐ​റ്റി​ഐ​യി​ല്‍ എ​ന്‍​സി​വി​റ്റി അം​ഗീ​കാ​ര​മു​ള്ള സി​വി​ൽ, ഇ​ല​ക്ട്രീ​ഷ്യ​ന്‍ ട്രേ​ഡി​ല്‍ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ, ജ​ന​റ​ല്‍ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ല്‍​സി പാ​സാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ട്ടി​ക​ജാ​തി,വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 820 രൂ​പ ലം​പ്‌​സം​ഗ്രാ​ന്‍റും 630 രൂ​പ പ്ര​തി​മാ​സ സ്റ്റൈ​പ്പ​ന്‍റും എ​ല്ലാ വി​ഭാ​ഗ​ക്കാ​ര്‍​ക്കും 900 രൂ​പ യൂ​ണി​ഫോം അ​ല​വ​ന്‍​സും 3000 രൂ​പ സ്റ്റ​ഡി ടൂ​ര്‍ അ​ല​വ​ന്‍​സും ല​ഭി​ക്കും. എ​ല്ലാ ട്ര​യി​നി​ക​ള്‍​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ല​ഭ്യ​മാ​ണ്. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​മു​ണ്ട്. അ​പേ​ക്ഷാ​ഫോ​റം ഐ​ടി​ഐ​യി​ല്‍ ല​ഭി​ക്കും. സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​സ​ഹി​ത​മു​ള്ള അ​പേ​ക്ഷ 29ന് ​മു​മ്പ് ഐ​ടി​ഐ​യി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: 04734 280771. ‌