പെ​രുനാ​ട് കി​ഴ​ക്കേ മാ​ന്പാ​റ നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ
Friday, June 14, 2019 10:40 PM IST
റാ​ന്നി: കാ​ല​വ​ർ​ഷം എ​ത്തി​യ​തോ​ടെ പെ​രു​നാ​ട് മാ​മ്പാ​റ - മ​ണി​യാ​ർ റോ​ഡി​ലെ കി​ഴ​ക്കേ മാ​മ്പാ​റ നി​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ. മ​ഴ ക​ന​ത്താ​ൽ പെ​രു​നാ​ട് ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യ്ക്കാ​യു​ള്ള ഡാ​മി​ലെ ജ​ല​നി​ല​പ്പ് ഉ​യ​ർ​ന്ന് വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് പു​റം ലോ​ക​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത സ്ഥി​തി​യാ​കും.
ഡാ​മി​ന്‍റെ നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ ത​ന്നെ ജ​ന​പ്ര​തി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ക്കാ​ര്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​ണ്. പ​രി​ഹാ​ര​മെ​ന്നോ​ണം റോ​ഡി​ന്‍റെ ഉ​യ​രം കൂ​ട്ടാ​മെ​ന്ന ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ക​ക്കാ​ട്ടാ​റി​ലാ​ണ് ഡാം ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.
ഡാ​മി​ൽ കെ​ട്ടി നി​ർ​ത്തി​യി​രി​ക്കു​ന്ന വെ​ള്ള​വും പു​റ​കി​ലാ​യു​ള്ള മ​ണി​യാ​ർ ഡാ​മി​ൽ നി​ന്നും പു​റം ത​ള്ളു​ന്ന വെ​ള്ള​വും ഒ​ലി​ച്ചി​റ​ങ്ങു​ന്ന മ​ഴ വെ​ള്ള​വും കൂ​ടി​യാ​കു​മ്പോ​ൾ ചെ​റി​യ മ​ഴ പെ​യ്താ​ലു​ട​ൻ ഇ​വി​ടെ ജ​ല നി​ര​പ്പ് ഉ​യ​രു​ന്നു.
വ​ർ​ഷ​ത്തി​ൽ ര​ണ്ടും മൂ​ന്നും ത​വ​ണ റോ​ഡി​ലേ​ക്കും ഈ ​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​ന്നു. പെ​രു​നാ​ട് നി​ന്നും മ​ണി​യാ​റി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. വെ​ള്ള​പ്പൊ​ക്കം മൂ​ലം സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
സ​മീ​പ​മാ​യു​ള്ള ക്ഷേ​ത്ര​ത്തി​ന്‍റെ ആ​റാ​ട്ടു​ക​ട​വും കെ​ട്ടു​ക​ളും ചെ​റി​യ മ​ഴ പെ​യ്താ​ലു​ട​ൻ വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. റോ​ഡി​ന്‍റെ ഉ​യ​രം കൂ​ട്ടി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.