മു​ട്ടാ​ർ നീ​ർ​ച്ചാ​ൽ: വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ‌‌
Friday, June 14, 2019 10:40 PM IST
പ​ന്ത​ളം: മു​ട്ടാ​ർ നീ​ർ​ച്ചാ​ലി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ന​ട​ന്ന വ​ൻ അ​ഴി​മ​തി​യേ​ക്കു​റി​ച്ചു വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ർ​ടി​ഐ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ പ​ന്ത​ളം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നീ​ർ​ച്ചാ​ൽ പു​ന​രു​ദ്ധാ​ധാ​ര​ണ​മെ​ന്നു പ​റ​ഞ്ഞ് പ​ന്ത​ളം ച​ന്ത മു​ത​ൽ മു​ട്ടാ​ർ പാ​ല​ത്തി​നു സ​മീ​പം വ​രെ മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ചു ചാ​ൽ കു​ഴി​ച്ച് ചെ​ളി കോ​രി ഇ​രു​വ​ശ​ത്തും ഇ​ട്ട​തോ​ടെ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
ഇ​തു കാ​ര​ണം സ​മീ​പ​മു​ള്ള കി​ണ​റു​ക​ളി​ലെ ജ​ല​വും മ​ലി​ന​മാ​യെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.പ്ര​സി​ഡ​ന്‍റ് എം.​എ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള സം​സ്ഥാ​ന സ​മ്മേ​ള​ന തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ക​മ​ലാ​സ​ന​ൻ പി​ള്ള റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​വൈ. മാ​ത്യു, കെ.​എ​സ്. നീ​ല​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌