സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് പാ​ര​ല​ല്‍ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ‌
Friday, June 14, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ആ​ശ​ങ്ക​ക​ള്‍ ഒ​ഴി​വാ​ക്കി വേ​ണം സ്റ്റേ​റ്റ് ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ലാ​ശാ​ല രൂ​പീ​ക​രി​ക്കാ​നെ​ന്നും പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ കേ​ര​ള, കാ​ലി​ക്ക​റ്റ്, എം​ജി, ക​ണ്ണൂ​ര്‍ എ​ന്നീ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി ല്‍ ​തു​ട​ര​ണ​മെ​ന്നും സ്റ്റേ​റ്റ് പാ​ര​ല​ല്‍ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍.
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി ല്‍ ​ന​ട​പ്പാ​ക്കു​ന്ന​ത് പ്ര​യോ​ഗി​ക​മ​ല്ല. റെ​ഗു​ല​ര്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സി​ല​ബ​സി​ൽ പ്രാ​ക്ടി​ക്ക​ല്‍ ഇ​ല്ലാ​ത്ത മാ​ന​വി​ക വി​ഷ​യ​ങ്ങ​ളും ഭാ​ഷാ വി​ഷ​യ​ങ്ങ​ളും സ്വ​യം പ​ഠി​ച്ച് റെ​ഗു​ല​ര്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കൊ​പ്പം പ​രീ​ക്ഷ എ​ഴു​തി അ​തേ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​ണ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍.
മാ​ത്ര​മ​ല്ല പ്രൈ​വ​റ്റാ​യി ഒ​രു കോ​ഴ്സി​ന് ചേ​ര്‍​ന്ന വി​ദ്യാ​ർ​ഥി​യ്ക്ക് ഒ​രു സെ​മ​സ്റ്റ​റെ​ങ്കി​ലും പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ തു​ട​ര്‍ പ​ഠ​നം റെ​ഗു​ല​ര്‍ കോ​ള​ജി​ല്‍ സീ​റ്റ് ഒ​ഴി​വ് വ​രു​ന്ന മു​റ​യ്ക്കു ചേ​ര്‍​ന്ന് പ​ഠി​ക്കാ​നും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​വ​സ​രം ന​ല്കു​ന്നു​ണ്ട്.
റെ​ഗു​ല​ര്‍ വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത​ല്ലാ​ത്ത പ്ര​ത്യേ​ക സി​ല​ബ​സാ​ണ് സ്റ്റേ​റ്റ് ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക്. അ​തി​നാ​ല്‍ പ​ഠ​ന സ​ഹാ​യി​യും സ​മ്പ​ര്‍​ക്ക ക്ലാ​സു​ക​ളും നി​ര്‍​ബ​ന്ധ​മാ​ണ്.
ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന​തു പോ​ലെ​യു​ള്ള വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി​യാ​ണ് സ്റ്റേ​റ്റ് ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ തു​ട​ങ്ങാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഡി​ഗ്രി​ക​ള്‍ പി​എ​സ്‌​സി​യും യു​പി​എ​സ്‌​സി​യും ഉ​ള്‍​പ്പെ​ടെ പ​ല തൊ​ഴി​ല്‍ മേ​ഖ​ല​യും അം​ഗീ​ക​രി​ക്കാ​ത്ത സ്ഥി​തി നി​ല​നി​ല്‍​ക്കു​ന്നു. എ​ന്നാ​ല്‍ റെ​ഗു​ല​ര്‍ കു​ട്ടി​ക​ളു​ടെ അ​തേ കോ​ഴ്സ് പ​ഠി​ച്ചു ഒ​രേ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ഈ ​പ്ര​ശ്നം ഇ​ല്ല.
ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ഴ്സു​ക​ള്‍ ന​ട​ത്തു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്ന് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ള്‍ ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് 2017ലെ ​യു​ജി​സി ച​ട്ട​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.
ഈ ​നി​ര്‍​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ള്‍ ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ പാ​ര​ല​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ആ​ശ​ങ്ക​ക ള്‍ ​കൂ​ടി കേ​ള്‍​ക്കാ​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യും സ്പെ​ഷ​ല്‍ ഓ​ഫീ​സ​റും വാ​ക്ക് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പാ​ലി​ച്ചി​ല്ല.
ചു​രു​ക്ക​ത്തി​ല്‍ ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല വ​രു​ന്ന​തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ചു​ല​ക്ഷം രൂ​പ ഷെ​യ​ര്‍ ഇ​ട്ട് മി​ക്ക താ​ലൂ​ക്കു​ക​ളി​ലും ആ​രം​ഭി​ച്ച കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ 700ഓ​ളം വ​രു​ന്ന പാ​ര​ല​ല്‍ കോ​ള​ജു​ക​ളു​ടെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടും. 35000 ത്തോ​ളം വ​രു​ന്ന അ​ഭ്യ​സ്ത​വി​ദ്യ​രും തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് പ്ര​തി​സ​ന്ധി​യി​ലാ​കും.
ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല സം​ബ​ന്ധി​ച്ച ബി​ൽ നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍​ച്ച​യ്ക്ക് വ​രു​മെ​ന്ന ധാ​ര​ണ​യി​ല്‍ എ​ല്ലാ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ര്‍​ക്കും പാ​ര​ല​ല്‍ മേ​ഖ​ല​യു​ടെ ആ​ശ​ങ്ക​ക​ളും ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സാ​ദ്ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ചു സ്റ്റേ​റ്റ് പാ​ര​ല​ല്‍ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍ 18ന് ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ട് ന​ല്കും. ‌