റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ലും മാ​ലി​ന്യ​നീ​ക്കം ത​ട​സ​പ്പെ​ട്ടു ‌
Friday, June 14, 2019 10:41 PM IST
‌റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ബ​സ്റ്റാ​ൻ​ഡും മാ​ർ​ക്ക​റ്റും മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു. തി​ര​ക്കേ​റി​യ ഇ​ട്ടി​യ​പ്പാ​റ സ്റ്റാ​ൻ​ഡി​ൽ വീ​ണ്ടും വ്യാ​പാ​രി​ക​ൾ മാ​ലി​ന്യം ത​ള്ളു​ന്നു. മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്പോ​ൾ തീ​യി​ട്ടു സം​സ്ക​രി​ക്കു​ക​യാ​ണ് പ​തി​വ്.
ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ദു​ർ​ഗ​ന്ധ​ത്തോ​ടൊ​പ്പം വി​ഷ​പ്പു​ക​യും യാ​ത്ര​ക്കാ​ർ ശ്വ​സി​ക്കേ​ണ്ടി വ​രു​ന്നു. മ​ഴ തു​ട​ങ്ങി​യ​തോ​ടെ തീ​യി​ടാ​നും ആ​കി​ല്ല. ഇ​തോ​ടെ കു​മി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യം പ​രി​സ​ര​മ​ലി​നീ​ക​ര​ണം സൃ​ഷ്ടി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡു​ക​ളോ​ടു ചേ​ർ​ന്നാ​ണ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട്. അ​വി​ടെ​യാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ഈ ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്നു​ണ്ട്.
സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗി​നു ന​ൽ​കി പ​ഞ്ചാ​യ​ത്ത് പ​ണ​പ്പി​രി​വും ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​യെ​ല്ലാം മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ലാ​ണെ​ന്നു മാ​ത്രം.ഇ​ട്ടി​യ​പ്പാ​റ​യി​ൽ മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്. ച​ന്ത​യി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ച​ന്ത​യി​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റി​നോ​ടു ചേ​ർ​ന്നാ​ണ് അ​ധി​ക​വും മാ​ലി​ന്യം കൂ​ടു​ന്ന​ത്.
പ​ഴ​യ മാ​ർ​ക്ക​റ്റി​ലെ ഷെ​ഡു​ക​ൾ പൊ​ളി​ച്ചു നീ​ക്കി ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്റ്റാ​ളു​ക​ൾ പ​ണി​ത് മ​ത്സ്യം പ​ച്ച​ക്ക​റി വ്യാ​പാ​ര​ങ്ങ​ൾ അ​വി​ടേ​ക്കു മാ​റ്റി​യി​ട്ടു ത​ന്നെ വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും മാ​ർ​ക്ക​റ്റ് ലേ​ലം ന​ൽ​കു​ന്ന വ​ക​യി​ൽ ല​ക്ഷ​ങ്ങ​ൾ വ​ര​വു​ണ്ടാ​യി​ട്ടും മാ​ലി​ന്യ സം​സ്ക​ര​ണ​മെ​ന്ന വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. ഇ​വി​ടെ മാ​ർ​ക്ക​റ്റ് ദി​വ​സ​ങ്ങ​ളി​ലും അ​ല്ലാ​തെ​യും വ്യാ​പാ​രം ന​ട​ക്കു​ന്ന​തി​നാ​ൽ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ തോ​ത് ഏ​റെ​യാ​ണ്.
അ​വ​യാ​ക​ട്ടെ മ​ത്സ്യ മാ​ർ​ക്ക​റ്റി​നോ​ടു ചേ​ർ​ന്ന് കൂ​ട്ടി​യി​ടു​ക​യാ​ണ്. ക്ര​മ​മാ​യി മാ​ലി​ന്യ​നീ​ക്കം ന​ട​ക്കാ​ത്ത​തി​നാ​ൽ ച​ന്ത​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും അ​ത് അ​സ​ഹ​നീ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
മാ​ർ​ക്ക​റ്റി​ലെ മാ​ത്ര​മ​ല്ല ടൗ​ണി​ലും ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ളി​ലും നി​ത്യ​വും നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളും സം​സ്ക്ക​രി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ പ​ല​യി​ട​ത്തും കൂ​ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്.
ജൈ​വ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്, രാ​സ​മാ​ലി​ന്യ​ങ്ങ​ളും കു​ടി​ക്കി​ട​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ക​യാ​ണ്. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് ഇ​ട്ടി​യ​പ്പാ​റ ച​ന്ത​യും സ്റ്റാ​ൻ​ഡും. ച​ന്ത​യും സ്വ​കാ​ര്യ സ്റ്റാ​ൻ​ഡും വ​ർ​ഷം തോ​റും ലേ​ലം കൊ​ണ്ട് ന​ല്ല വ​രു​മാ​നം പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കു​ന്നു​ണ്ട്. ‌