വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ളേ​റു​ന്നു; ഭീ​ഷ​ണി​യാ​കു​ന്ന​ത് മ​ര​ങ്ങ​ൾ
Friday, June 14, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണും വൈ​ദ്യു​തി​ലൈ​നി​ൽ ത​ട്ടി​യു​മു​ള്ള അ​പ​ക​ട​ങ്ങ​ളേ​റു​ന്നു. ഇ​തോ​ടൊ​പ്പം മ​ര​ങ്ങ​ൾ ക​ട​പു​ഴി​ക വൈ​ദ്യു​തി​ലൈ​നു​ക​ളി​ൽ പ​തി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു
. പ്ര​ധാ​ന പാ​ത​ക​ളി​ൽ പോ​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴി​ക വൈ​ദ്യു​തി തൂ​ണു​ക​ളും ലൈ​നു​ക​ളു​മാ​യി വാ​ഹ​ന​ങ്ങ​ൾ​ക്കു​മേ​ൽ പ​തി​ക്കു​ന്ന​തും പ​തി​വാ​യി. വൈ​ദ്യു​തി ലൈ​നു​ക​ളോ​ടു ചേ​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ളും വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ളും നേ​ര​ത്തെ മു​റി​ച്ചു​മാ​റ്റാ​തി​രു​ന്ന​തു മൂ​ലം വ​ൻ ന​ഷ്ട​മാ​ണ് കെഎ​സ്ഇ​ബി​ക്കു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്കൂ​ൾ വ​ള​പ്പു​ക​ളി​ലെ മ​ര​ങ്ങ​ൾ പോ​ലും മു​റി​ച്ചു​നീ​ക്കി​യി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ പൊ​ട്ടി​വീ​ഴു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്.
വൈ​ദ്യു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ക​ഐ​സ്ഇ​ബി​യും രം​ഗ​ത്ത്. ഇ​ടി​യും മി​ന്ന​ലും മാ​ത്ര​മ​ല്ല, അ​ശ്ര​ദ്ധ, അ​റി​വി​ല്ലാ​യ്മ എ​ന്നി​വ മൂ​ല​മാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത്.
രാ​ത്രി​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും മൂ​ലം വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. പൊ​ട്ടി​ക്കി​ട​ക്കു​ന്ന വൈ​ദ്യു​തി ക​ന്പി​ക​ളി​ൽ സ്പ​ർ​ശി​ക്ക​രു​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ളി​ച്ച​മി​ല്ലാ​തെ രാ​ത്രി കാ​ല​ങ്ങ​ളി​ലും, അ​തി​രാ​വി​ലെ​യും യാ​ത്ര ചെ​യ്യ​രു​തെ​ന്നാ​ണ് മ​റ്റൊ​രു നി​ർ​ദേ​ശം. വൈ​ദ്യു​തി ക​ന്പി​ക​ൾ പൊ​ട്ടി വീ​ണ​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ 1912 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം.
കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ലൈ​നി​ലേ​ക്ക് ചാ​ഞ്ഞു നി​ൽ​ക്കു​ന്ന​തും വീ​ഴാ​റാ​യ​തു​മാ​യ മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റു​ന്ന​തി​നും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യും ബ​ന്ധ​പ്പെ​ട്ട്് വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കു​ക. സ​മീ​പ​മു​ള്ള മ​ര​ങ്ങ​ളി​ൽ നി​ന്നും കാ​യ്ഫ​ല​ങ്ങ​ൾ പ​റി​ക്കു​ന്പോ​ൾ ഇ​രു​ന്പ്, അ​ലൂ​മി​നി​യം തു​ട​ങ്ങി​യ​വ കൊ​ണ്ടു​ള്ള ലോ​ഹ​ത്തോ​ട്ടി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പം ഉ​യ​ർ​ത്ത​രു​ത്. സ​ർ​വീ​സ് വ​യ​ർ കേ​ബി​ളു​ക​ളി​ൽ സ്പ​ർ​ശി​ക്ക​രു​ത്.
ന​ന​ഞ്ഞ കൈ​ക​ൾ കൊ​ണ്ട് സ്വി​ച്ച് ഇ​ടു​ക​യോ ഓ​ഫ് ആ​ക്കു​ക​യോ ചെ​യ്യ​രു​ത്. എ​ർ​ത്ത് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ന്പി​ക​ളി​ലോ, എ​ർ​ത്ത് പൈ​പ്പി​ലോ സ്പ​ർ​ശി​ക്ക​രു​ത്. ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ശ​രി​യാ​യ വി​ധ​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക. സ്വി​ച്ചു​ക​ൾ​ക്കു​ള്ളി​ൽ വെ​ള്ളം ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ൽ ചെ​യ്യു​ക.
ഇ​ടി​മി​ന്ന​ൽ ഉ​ള്ള സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്.
വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്പോ​ൾ റ​ബ​ർ ചെ​രി​പ്പ് ധ​രി​ക്കു​ക, ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നും മ​ഴ​യ്ക്കും മു​ന്പ് ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ തു​ട​ങ്ങി പ്ല​ഗു​ക​ളു​മാ​യി ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​ർ​പ്പെ​ടു​ത്തു​ക. വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കു​ന്ന​തി​നു​വേ​ണ്ടി വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ ഇ​ല​ക്ട്രി​ക് വ​യ​റോ, ക​യ​റോ കെ​ട്ട​രു​ത്. ക​ന്നു​കാ​ലി​ക​ളെ കെ​ട്ടാ​നും അ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.
ഇ​ടി​മി​ന്ന​ൽ ഉ​ള​ള​പ്പോ​ൾ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ജോ​ലി​ക​ൾ ചെ​യ്യ​രു​ത്.
അ​ത്യാ​വ​ശ്യ​മാ​യി വ​ന്നാ​ൽ മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ശേ​ഷം മാ​ത്ര​മേ വീ​ട്ടി​ലെ ഇ​ല​ക്ട്രി​ക് ജോ​ലി ചെ​യ്യാ​ൻ പാ​ടു​ള്ളൂ. ക​ഴി​വ​തും പ​രി​ച​യ​സ​ന്പ​ന്ന​രാ​യ ഇ​ല​ക്ട്രീ​ഷ​ൻ​മാ​രെ നി​യോ​ഗി​ച്ചു മാ​ത്രം അ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യ​ണം.
വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ എ​ത്ര​യും​പെ​ട്ടെ​ന്ന് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലോ, 9496061061എ​ന്ന എ​മ​ർ​ജ​ൻ​സി ന​ന്പ​രി​ലോ അ​റി​യി​ക്ക​ണം.