സി​പി​എം ഏ​രി​യാ ക​മ്മി​റ്റി തീ​രു​മാ​നം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ര​വി​പ്പി​ച്ചു
Friday, June 14, 2019 10:41 PM IST
കോ​ഴ​ഞ്ചേ​രി: സി​പി​എം ഇ​ര​വി​പേ​രൂ​ർ ഏ​രി​യ ക​മ്മ​റ്റി സ്വീ​ക​രി​ച്ച അ​ച്ച​ട​ക്ക ന​ട​പ​ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ര​വി​പ്പി​ച്ചു. പു​ല്ലാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ മാ​റ്റി​യ ന​ട​പ​ടി അം​ഗീ​ക​രി​ച്ച ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് തു​ട​ർ ന​ട​പ​ടി​ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്. പു​ല്ലാ​ട് മേ​ഖ​ല​യി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ബം​ഗാ​ൾ സ്വ​ദേ​ശി​ക്ക് ക​രാ​റു​കാ​ര​ൻ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന വേ​ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​രി​യ ക​മ്മി​റ്റി അം​ഗം​കൂ​ടി​യാ​യ ലോ​ക്ക​ൽ​സെ​ക്ര​ട്ട​റി​ക്ക് എ​തി​രെ ആ​ക്ഷേ​പം ഉ​ണ്ടാ​കു​ക​യും സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ വേ​ദി​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം.
ഒ​രു സം​സ്ഥാ​ന​നേ​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഏ​രി​യാ ക​മ്മി​റ്റി തീ​രു​മാ​നം എ​ടു​ത്ത​ത്. എ​ന്നാ​ൽ ജി​ല്ലാ​സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ഇ​തേ സം​സ്ഥാ​ന​നേ​താ​വ് ത​ന്നെ ഏ​രി​യ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും ആ​രോ​പ​ണ​വി​ധേ​യ​നാ​യ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തു നി​ന്നും മാ​ത്രം ഒ​ഴി​വാ​ക്കി​യാ​ൽ മ​തി​എ​ന്നും നി​ല​പാ​ടെ​ടു​ത്തു​വെ​ന്നാ​ണ് സൂ​ച​ന..
ഇ​തി​നി​ടെ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ന​ട​ന്ന യോ​ഗ​ത്തി​ലും ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​നു തി​രി​ച്ച​ടി നേ​രി​ട്ടു. 13 ലോ​ക്ക​ൽ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ ഒ​ന്പ​തു പേ​ർ വി​മ​ത സ്ഥാ​നാ​ർ​ഥി​ക്കും നാ​ല് പേ​ർ മാ​ത്ര​മാ​ണ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കും വോ​ട്ടു ചെ​യ്തു. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും പാ​ർ​ട്ടി​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യി​ട്ടു​ള്ള​താ​ണ്.