മ​ര​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു
Saturday, June 15, 2019 9:58 PM IST
കോ​ന്നി: മ​ര​ത്തി​ൽ നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കോ​ന്നി ആ​വോ​ലി​ക്കു​ഴി കി​ഴ​ക്കേ​ട​ത്ത് കെ.​എ​സ്.​ജോ​ഷ്വാ (64) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ പ​ത്ത​ലു​കു​ത്തി​യി​ലാ​യി​രു​ന്നു സം​ഭ​വം.
പ​ത്ത​ലു​കു​ത്തി മ​ത്താ​യി​യു​ടെ വീ​ട്ടി​ലെ പ്ലാ​വ് മു​റി​യ്ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി ഇ​ദ്ദേ​ഹം താ​ഴേ​ക്ക് വീ​ണ് ക​ല്ലി​ൽ ത​ല​യി​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കോ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: നി​മി, നി​ബു. മ​രു​മ​ക്ക​ൾ: സു​ബാ​ഷ്, ആ​ൻ​സി.

പ്ര​ഥ​മാ​ധ്യാ​പി​ക മ​രി​ച്ച നി​ല​യി​ൽ

കോ​ന്നി: കോ​ന്നി ചൈ​നാ​മു​ക്ക് ശ്രീ​നി​ല​യ​ത്തി​ൽ ശാ​ന്ത​കു​മാ​രി (51)യെ ​വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​ർ മ​ല​യാ​ല​പ്പു​ഴ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സി​ലെ പ്ര​ഥ​മാ​ധ്യാ​പി​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.
ഭ​ർ​ത്താ​വ് റി​ട്ട​യേ​ഡ് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ എ.​ഇ. രാ​ജ​നും ഏ​ക​മ​ക​ൾ ശി​വ​പ്രി​യ​യെ​യും കൂ​ട്ടി പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് പോ​യി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.