മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ചു
Saturday, June 15, 2019 9:58 PM IST
കോ​ന്നി: അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ മു​ങ്ങി മ​രി​ച്ചു. കോ​ന്നി ടൗ​ണി​ലെ ബെ​സ്റ്റ് ബേ​ക്ക​റി ഉ​ട​മ കു​മ്മ​ണ്ണൂ​ര്‍ താ​ന്നി​മൂ​ട്ടി​ല്‍ അ​ഷ്‌​റ​ഫാ(58) ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
പി​താ​വ് അ​ബ്ദു​ല്‍ കാ​സിം, സ​ഹോ​ദ​ര​ന്‍ നൗ​ഷാ​ദ് എ​ന്നി​വ​ര്‍​ക്കൊ​പ്പം അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലെ ക​ല്ല​റ​ക്ക​ട​വി​ല്‍ വ​ല​വീ​ശി മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ലി​ല്‍ വ​ല കു​ടു​ങ്ങി വെ​ള്ള​ത്തി​ല്‍ വീ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​തോ​ടെ നീ​ന്തി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ചു​ഴി​യി​ല്‍​പ്പെ​ട്ട് മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വൈ​കു​ന്നേ​രം 5.30ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം കു​മ്മ​ണ്ണൂ​ര്‍ മു​സ്‌​ലിം ജ​മാ​അ​ത്ത് ക​ബ​ര്‍​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കും. ഭാ​ര്യ: ഷാ​ഹി​ദ. മ​ക്ക​ള്‍: അ​ജാ​സ്, അ​ന്‍​വ​ര്‍, അ​ന്‍​സി​ല്‍.