മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളു​മാ​യി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി ര​ക്ത​ബാ​ങ്ക്
Saturday, June 15, 2019 10:00 PM IST
അ​ടൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്ക് യാ​ഥാ​ർ​ഥ്യ​മാ​കു​ ന്നു.
ര​ക്ത​ബാ​ങ്ക് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്. ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 70 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ര​ക്ത​ബാ​ങ്ക് സ്ഥാ​പി​ക്കു​ക. കേ​ര​ള​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഗ്രാ​മീ​ണ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ദേ​ശീ​യ ഗ്രാ​മീ​ണ ആ​രോ​ഗ്യ പ​ദ്ധ​തി​ക്ക് കീ​ഴി​ലാ​ണ് ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
നി​ല​വി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​സ്റ്റോ​റേ​ജ് യൂ​ണി​റ്റ് മാ​ത്ര​മാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ ഇ​ത് അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ലാ​ണ് പു​തി​യ ര​ക്ത ബാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത്.
സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.പൂ​ർ​ണ സ​ജ്ജ​മാ​യ ര​ക്ത​ബാ​ങ്കും ബ്ല​ഡ്് ക​ന്പോ​ണ​ന്‍റ് സെ​പ്പ​റേ​ഷ​നു​മാ​ണ് പു​തി​യ ര​ക്ത​ബാ​ങ്കി​ലു​ണ്ടാ​വു​ക.
ക​ന്പോ​ണ​ന്‍റ് സെ​പ്പ​റേ​ഷ​ൻ ഉ​ള്ള​തി​നാ​ൽ ഒ​രു യൂ​ണി​റ്റ് ര​ക്ത​ത്തി​ൽ നി​ന്ന് നാ​ലു പേ​ർ​ക്ക് വ​രെ ഗു​ണം ല​ഭി​ക്കും.
ര​ക്ത​ബാ​ങ്കി​ലെ ട്രോ​മാ കെ​യ​ർ സൗ​ക​ര്യം കൂ​ടി മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബ്ല​ഡ് ബാ​ങ്ക് നി​ർ​മി​ക്കു​ക. ബ്ല​ഡ് സ്റ്റോ​റേ​ജ് സെ​ന്‍റ​ർ സൗ​ക​ര്യം വ​ഴി അ​ഞ്ച് യൂ​ണി​റ്റ് ര​ക്തം മാ​ത്ര​മേ ഇ​പ്പോ​ൾ ഒ​രേ സ​മ​യം സൂ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ.
ഒ​രേ സ​മ​യം നൂ​റ് യൂ​ണി​റ്റ് ബ്ല​ഡ് സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ര​ക്ത​ബാ​ങ്ക് നി​ർ​മി​ക്കു​ക​യെ​ന്നും എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​ സ​ർ ഡോ.​എ​ബി സു​ഷ​ൻ പ​റ​ഞ്ഞു.