മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യി
Saturday, June 15, 2019 10:00 PM IST
റാ​ന്നി: മ​ഴ​ക്കാ​ലം എ​ത്തി​യ​തോ​ടെ പ്ര​ഖ്യാ​പി​ത​വും അ​പ്ര​ഖ്യാ​പി​ത​വു​മാ​യ തു​ട​ര്‍​ച്ച​യാ​യ വൈ​ദ്യു​തി മു​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ന്നു.
റാ​ന്നി നോ​ര്‍​ത്ത്, സൗ​ത്ത് സെ​ക്ഷ​ന്‍റെ പ​രി​തി​യി​ലെ എ​ല്ലാ മേ​ഖ​ല​യി​ലും ഇ​താ​ണ് അ​വ​സ്ഥ. ഇ​തു​മൂ​ലം റാ​ന്നി​യി​ലെ വ്യാ​പാ​രി​ക​ളാ​ണ് വ​ല​യു​ന്ന​ത്. വൈ​ദ്യു​തി ഇ​ല്ലെ​ങ്കി​ല്‍ വ​ന്‍ ന​ഷ്ട​മാ​ണ് ഇ​വ​ര്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. നേ​ര​ത്തെ ടൗ​ണ്‍ ഫീ​ഡ​ര്‍ എ​ത്തു​മ്പോ​ള്‍ റാ​ന്നി​യി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങു​ക​യി​ല്ലെ​ന്നാ​യി​രു​ന്ന അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. കൂ​ടാ​തെ ലൈ​ന്‍ പൊ​ട്ടി​യു​ള്ള വൈ​ദ്യു​തി മു​ട​ക്കം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ആ​ധു​നി​ക എ​ബി​സി കേ​ബി​ളും സ്ഥാ​പി​ച്ചു.
എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഒ​രു വ​ഴി​യി​ലും വൈ​ദ്യു​തി ഇ​ല്ലെ​ന്ന​താ​ണ് സ്ഥി​തി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ മ​ഴ​ക്കാ​ലം എ​ത്തി​യാ​ല്‍ പി​ന്നെ വൈ​ദ്യു​തി വ​ല്ല​പ്പോ​ഴും എ​ത്തു​ന്ന അ​തി​ഥി​യാ​യിമാ​റും.
ഇ​ട​മു​റി മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ള്‍ തു​ട​ര്‍​ച്ച​യാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത് തു​ട​ങ്ങി​യി​ട്ട് ഇ​ന്ന് ദിവസങ്ങളാകുന്നു. ഈ ​ദു​ര​വ​സ്ഥ മൂ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​ക്കാ​ന്‍ രാ​ത്രി​യും പു​ല​ര്‍​ച്ച​യും വെ​ളി​ച്ചം ല​ഭി​ക്കു​ന്നി​ല്ല. ഫ്രി​ഡ്ജു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍, മ​രു​ന്നു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗ ശൂ​ന്യ​മാ​കു​ന്ന​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും ഉ​ണ്ടാ​കു​ന്നു.
ക​ഴി​ഞ്ഞ വേ​ന​ല്‍​ക്കാ​ല​ത്ത് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ട​ച്ചിം​ഗ് വെ​ട്ടി​ന്‍റെ പേ​രി​ലാ​യി​രു​ന്നു വൈ​ദ്യു​തി മു​ട​ക്കം. ഇ​പ്പോ​ള്‍ മ​ഴ​ക്കാ​ലം എ​ത്തി​യ​തോ​ടെ മ​ര​ച്ചി​ല്ല​ക​ള്‍ ഒ​ടി​ഞ്ഞു വീ​ഴു​ന്ന പേ​രി​ലാ​ണ് വൈ​ദ്യു​തി ഇ​ല്ലാ​ത്ത​ത്.
മി​ക്ക ദി​ന​ങ്ങ​ളി​ലുംഓ​രോ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി വൈ​ദ്യു​തി മു​ട​ക്കു​ക​യാ​ണ്. ചി​ല ദി​ന​ങ്ങ​ളി​ല്‍ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ഇ​ല്ലാ​ത്ത വൈ​ദ്യു​തി വൈ​കി​ട്ടോ​ടെ എ​ത്തു​മ്പോ​ഴാ​കും ചെ​റി​യ ചാ​റ്റ​ല്‍ മ​ഴ എ​ത്തു​ന്ന​ത്.
പി​ന്നാ​ലെ വൈ​ദ്യു​തി വി​ത​ര​ണ​വും നി​ല​യ്ക്കും. പി​ന്നെ ഇ​രു​ട്ടി​ല്‍ ക​ഴി​യാ​നാ​ണ് ഇ​ട​മു​റി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ വി​ധി. ഇ​നി മ​ഴ പെ​യ്തി​ല്ലെ​ങ്കി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. അ​ഥ​വാ പു​ല​ര്‍​ച്ചെ വൈ​ദ്യു​തി എ​ത്തി​യാ​ല്‍ ത​ന്നെ രാ​വി​ലെ എ​ട്ട് ആ​കു​മ്പോ​ള്‍ അ​തും ഇ​ല്ലാ​താ​കും. മു​ന്പ് യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വൈ​ദ്യു​തി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​നി​യ​ണ​മെ​ന്ന സ്ഥി​തി​യാ​ണ്. വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലാ​ത്ത ഈ ​പ​രി​പാ​ടി​യി​ല്‍ ചെ​റു​കി​ട തൊ​ഴി​ല്‍ സം​രം​ഭ​ക​രെ ഇ​ത് വ​ലി​യ തോ​തി​ലാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​വ​ര്‍​ക്ക് ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് പ​ണി തീ​ര്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു മൂ​ലം തൊ​ഴി​ൽ മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​കും.വി​വ​ര​ങ്ങ​ള്‍​കെ​എ​സ്ഇ​ബി സെ​ക്ഷ​ന്‍ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു പ​രാ​തി​പ്പെ​ട്ടാ​ല്‍ വൈ​ദ്യു​തി ഉ​ട​ൻ എ​ത്തു​മെ​ന്ന പ​തി​വു പ​ല്ല​വി മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
തു​ട​ര്‍​ച്ച​യാ​യി ഇ​ങ്ങ​നെ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​നെ​തി​രെ വൈ​ദ്യു​തി മ​ന്ത്രി​ക്കും ചീ​ഫ് എ​ന്‍​ജീ​നീ​യ​ര്‍​ക്കും പ​രാ​തി കൊ​ടു​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് റാ​ന്നി​യി​ലെ വ്യാ​പാ​രി​ക​ളും ഇ​ട​മു​റി നി​വാ​സി​ക​ളും. ‌