തി​രു​വ​ല്ല അ​തി​രൂ​പ​ത അ​ല്മാ​യ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധി​ച്ചു
Saturday, June 15, 2019 10:00 PM IST
തി​രു​വ​ല്ല: ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ മ​ത​ങ്ങ​ളു​ടെ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​ലും സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രെ​യും അ​വ​രു​ടെ സ്ഥാ​നീ​യ ചി​ഹ്‌​ന​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ല​രു​ടെ ചി​ന്താ​ഗ​തി​ക്കു​മെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ.
ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ കാ​ർ​ട്ടൂ​ൺ പു​ര​സ്കാ​ര​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ല്ല അ​തി​രൂ​പ​ത അ​ല്മാ​യ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റ​വ.​ഡോ.​ഫി​ലി​പ്പ് പ​യ്യ​മ്പ​ള്ളി​ൽ, സി​സ്റ്റ​ർ അ​ലീ​ന എ​സ്ഐ​സി, ജോ​ജി വി​ഴ​ലി​ൽ, ഹ​ണി വ​രി​ക്ക​പ്ലാ​മൂ​ട്ടി​ൽ, ജോ​യി സാം ​പു​ളി​യ​ൻ​കീ​ഴി​ൽ, ബെ​ന്നി പു​ര​ക്ക​ൽ, അ​നീ​ഷ് ചെ​റി​യാ​ൻ, റെ​ജി അ​ങ്ങ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.