ച​ർ​ച്ച് ആ​ക്ടി​ന് പി​ന്തു​ണ ന​ല്കും
Saturday, June 15, 2019 10:00 PM IST
മ​ഞ്ഞ​നി​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള ച​ർ​ച്ച് പ്രോ​പ്പ​ർ​ട്ടീ​സ് ആ​ക്ടി​ന് പി​ന്തു​ണ ന​ല്കാ​ൻ യാ​ക്കോ​ബാ​യ സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന പ​ള്ളി പ്ര​തി​പു​രു​ഷ​യോ​ഗം തീ​രു​മാ​നി​ച്ചു. ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഇ​ട​വ​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ൾ ഇ​ട​വ​ക​ക​ൾ ഭ​രി​ക്ക​പ്പെ​ടാ​നും പ​ള്ളി​ക​ളി​ലും സ​ഭാ നേ​തൃ​ത്വ​ങ്ങ​ളി​ലും ക​ട​ന്നു ക​യ​റി അ​ധി​കാ​രം സ്ഥാ​പി​ക്കാ​ൻ മ​റ്റാ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഉ​ത​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ന​ല്കു​ന്ന കേ​ര​ള ക്രി​സ്ത്യ​ൻ ച​ർ​ച്ച് പ്രോ​പ്പ​ർ​ട്ടീ​സ് ആ​ൻ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ട്ര​സ്റ്റ് ബി​ൽ 2009 പാ​സാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. മ​ല​ങ്ക​ര​യി​ൽ യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പ​ള്ളി​ക​ളി​ൽ സ​ഭാം​ഗ​ങ്ങ​ൾ ഇ​ന്ന് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ച്ച് നീ​തി​യു​ക്ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.