139-ാമ​ത്തെ സ്നേ​ഹ​വീ​ട് മ​ണി​യ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും
Sunday, June 16, 2019 10:26 PM IST
‌പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്കു പ​ണി​തു ന​ല്കു​ന്ന 139-ാമ​ത്തെ വീ​ട് കി​ട​ങ്ങ​റ വെ​ളി​യ​നാ​ട് ക​ല്ലു​വി​ള​യി​ൽ പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന വി​ധ​വ​യും രോ​ഗി​യു​മാ​യ മ​ണി​യ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും കോ​ഴി​ക്കോ​ട് ഡെ​ന്‍റ​ൽ കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ​ത്താ​ൽ പ​ണി​തു ന​ല്കി.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഡോ. ​ഫ്രെ​ൻ​സി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഭ​ർ​ത്താ​വ് മ​രി​ച്ചു പോ​യ മ​ണി​യ​മ്മ കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​രു​മ​ക​ൾ മി​നി ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നു ചി​കി​ത്സ​യി​ലാ​ണ്. മ​ക​നും കൊ​ച്ചു​മ​ക​ളും ഒ​രു​മി​ച്ച് ചെ​റി​യ ഒ​രു വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഇ​വ​രു​ടെ വീ​ട് ന​ഷ്ട​മാ​കു​ക​യും അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യ ച​രു​പ്പി​ൽ താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​വ​രു​ടെ അ​വ​സ്ഥ യാ​ദൃ​ഛി​ക​മാ​യി കാ​ണാ​നി​ട​യാ​യ ടീ​ച്ച​ർ ര​ണ്ട് മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ന​ല്കു​ന്ന 15-ാമ​ത്തെ വീ​ടാ​ണ് മ‍​ണി​യ​മ്മ​യ്ക്കു ന​ല്കി​യ​ത്. ച​ട​ങ്ങി​ൽ ഫാ. ​ജോ​ബി ക​ണ്ണാ​ല​യി​ൽ, ഡോ. ​നി​മ ഫ്രെ​ൻ​സി, കെ.​പി. ജ​യ​ലാ​ൽ, സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.