ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Sunday, June 16, 2019 10:26 PM IST
വെ​ച്ചൂ​ച്ചി​റ: കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് മ​ണ്ണ് സം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​യ ഘ​ട​ക​മാ​ണെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ. ഓ​ണ​ത്തി​നൊ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി റാ​ന്നി വെ​ച്ചൂ​ച്ചി​റ എ​റ്റി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ഷി വ​കു​പ്പി​ന്‍റെ നി​സ്വാ​ര്‍​ഥ സേ​വ​ന​വും ആ​ത്മാ​ര്‍​ഥ​മാ​യ സ​മീ​പ​ന​വും കാ​ര്‍​ഷി​ക മേ​ഖ​ല​യെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​ക​ച്ച ജൈ​വ പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ര്‍​ഡ് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ​യി​ല്‍ നി​ന്നും വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്‌​ക​റി​യ ഏ​റ്റു​വാ​ങ്ങി.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം സി​എം​എ​സ്എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക്ത​ല പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണ​വും റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു നി​ര്‍​വ​ഹി​ച്ചു.ഓ​ണ​ത്തി​ന് വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി വീ​ട്ടു​വ​ള​പ്പി​ല്‍​നി​ന്ന് ത​ന്നെ ല​ഭ്യ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് സു​ര​ക്ഷി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ് ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​വി​ക​സ​ന പ​ദ്ധ​തി. ഇ​തി​ല്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ​താ​ണ് ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി. പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ല്‍ അ​ടു​ത്ത നാ​ല് വ​ര്‍​ഷം കൊ​ണ്ട് സം​സ്ഥാ​ന​ത്തെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കു​ക‍​യെ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യി​ലെ വി​വി​ധ ഘ​ട​ക​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം 2.6 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കും. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ന് 4.6 ല​ക്ഷം വി​ത്ത് പാ​യ്ക്ക​റ്റു​ക​ള്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍, ക​ര്‍​ഷ​ക​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കും.

ഒ​രു പാ​യ്ക്ക​റ്റി​ന് 10 രൂ​പ നി​ര​ക്കി​ലാ​ണ് വി​ല്പ​ന. ഏ​ഴു ല​ക്ഷം പ​ച്ച​ക്ക​റി തൈ​ക​ളും ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കും. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​തി​ന് ഹെ​ക്ട​റി​ന് 15000 രൂ​പ പ്ര​കാ​രം അ​ഞ്ച് ഹെ​ക്ട​ര്‍ ഗ്രൂ​പ്പി​ന് 75000 രൂ​പ ന​ല്‍​കും. ഇ​ത്ത​ര​ത്തി​ല്‍ 75 ക്ല​സ്റ്റ​റു​ക​ള്‍​ക്ക് സ​ഹാ​യ​ധ​നം ല​ഭ്യ​മാ​ക്കും.

ഓ​ണ​ത്തി​ന് പ​ച്ച​ക്ക​റി ഓ​രോ കു​ടും​ബ​വും സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സി​സി കു​ര്യ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​നി​ല്‍ എ​ബ്ര​ഹാം, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സ​ണ്‍് തോ​മ​സ്, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ്, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ന്‍ പി ​ജി മ​റി​യാ​മ്മ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ്‌​ക​റി​യ ജോ​ണ്‍, കേ​ര​ള കോ​ണ്‍്ഗ്ര​സ് - എം ​റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ന്‍ ആ​റൊ​ന്നി​ല്‍, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്പു​റ​ത്ത്, വെ​ച്ചൂ​ച്ചി​റ കൃ​ഷി ഓ​ഫീ​സ​ര്‍ ട്രീ​സാ സെ​ലി​ന്‍ ജോ​സ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.