അ​ടൂ​ർ - ഏ​നാ​ത്ത് 110 കെ​വി വൈ​ദ്യു​തി ലൈ​ൻ പൂ​ർ​ത്തി​യാ​യി
Sunday, June 16, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി അ​ടൂ​ർ സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഏ​നാ​ത്ത് സ​ബ്സ്റ്റേ​ഷ​നി​ലേ​ക്ക് പു​തു​താ​യി നി​ർ​മി​ച്ച 110 കെ​വി വൈ​ദ്യു​തി ലൈ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 20നോ ​അ​തി​നു​ശേ​ഷ​മോ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ലൈ​നി​ലൂ​ടെ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടു തു​ട​ങ്ങു​മെ​ന്ന് ക​ഐ​സ്ഇ​ബി അ​റി​യി​ച്ചു.
66000 വോ​ൾ​ട്ട് ശേ​ഷി​യു​ള്ള വൈ​ദ്യു​തി​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.
എ​ക്സ്ട്രാ ഹൈ ​ട്രാ​ൻ​സ്മി​ഷ​ൻ ലൈ​ൻ എ​ന്ന നി​ല​യി​ൽ ചാ​ർ​ജു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പ​ത്തു പോ​കു​ന്ന​തും ട​വ​റു​ക​ളി​ൽ ക​യ​റു​ന്ന​തും അ​തീ​വ അ​പ​ക​ട​ക​ര​മാ​ണ്.
പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​ൻ, അ​റു​കാ​ലി​ക്ക​ൽ കി​ഴ​ക്ക്, അ​റു​കാ​ലി​ക്ക​ൽ പ​ടി​ഞ്ഞാ​റ്, ഏ​ഴം​കു​ളം, നെ​ടു​മ​ണ്‍, പ​റ​ന്പു​വ​യ​ൽ​കാ​വ്, കൈ​ത​പ്പ​റ​ന്പ്, ക​ടി​ക, കി​ഴ​ക്കു​പു​റം സ്ഥ​ല​ങ്ങ​ളി​ലൂ​ടെ പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ താ​ഴ​ത്തു​വ​ട​ക്ക്, മെ​തു​കു​മ്മേ​ൽ ഭാ​ഗ​ത്തു കൂ​ടി ഇ​ള​ങ്ങ​മം​ഗ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ​ബ്സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് വൈ​ദ്യു​തി എ​ത്തു​ന്ന​ത്.