ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Sunday, June 16, 2019 10:26 PM IST
ഇ​ല​ന്തൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പും ഇ​ല​ന്തൂ​ര്‍ ഫു​ട്ബോ​ള്‍ ക്ല​ബ്ബും സം​യു​ക്ത​മാ​യി ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യാ​യ വി​മു​ക്തി 2019 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സെ​മി​നാ​റും ഫു​ട്ബോ​ള്‍ മ​ത്സ​ര​വും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ് സി​ജു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി മു​കു​ന്ദ​ന്‍, ഗീ​താ സ​ദാ​ശി​വ​ന്‍, സാം​സ​ണ്‍ തെ​ക്കേ​തി​ല്‍, കെ.​സി പൊ​ന്ന​മ്മ, ഇ​ന്ദി​രാ മോ​ഹ​ന്‍, ഷീ​ബി ആ​നി ജോ​ര്‍​ജ്ജ്, കെ.​ആ​ര്‍ തു​ള​സി​യ​മ്മ, അ​നി​ല്‍​കു​മാ​ര്‍, മു​ഹ​മ്മ​ദ് അ​ലി ജി​ന്ന, ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌