ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, June 16, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക ര​ക്ത​ദാ​തൃ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍, ര​ക്ത​ദാ​ന​ക്യാ​മ്പ് തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.​സി.​എ​സ്. ന​ന്ദി​നി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കു​മ്പ​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്രെ​റ്റി സ​ക്ക​റി​യ ജോ​ര്‍​ജ് ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ വി​ഭാ​ഗം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​നി​യാ​സ്, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ.​സു​നി​ല്‍ കു​മാ​ര്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ജോ​ര്‍​ജ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജി​ജീ​ഷ്, ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള കു​വൈ​ത്ത് ഘ​ട​കം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ഘു​ബാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം 50 പേ​ര്‍ ര​ക്തം ദാ​നം ചെ​യ്തു. കു​ടും​ബ​ശ്രീ​യു​ടെ ക​ലാ​വി​ഭാ​ഗ​മാ​യ ന​വ​ജ്യോ​തി രം​ഗ​ശ്രീ അ​വ​ത​രി​പ്പി​ച്ച് സ​ന്ദേ​ശ നാ​ട​ക​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.