പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
Sunday, June 16, 2019 10:26 PM IST
‌പ​ത്ത​നം​തി​ട്ട: മാ​ർ ബ​സേ​ലി​യോ​സ് ക​ക്കാ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ വി​ദ്യ​പ്ര​ഭ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സീ​ത​ത്തോ​ട് - ഭ​യ​ങ്ക​രാ​മു​ടി - മൂ​ഴി​യാ​ർ, ഇ​ല​ന്തൂ​ർ - ഊ​ന്നു​ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ 150 കു​ട്ടി​ക​ൾ​ക്ക് നോ​ട്ട് ബു​ക്ക്, ബാ​ഗ്, കു​ട അ​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു. ഭ​യ​ങ്ക​രാ​മു​ടി​യി​ൽ സീ​ത​ത്തോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലേ​ഖ സു​രേ​ഷ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റി തേ​വ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജേ​ക്ക​ബ് വ​ള​യം​പ​ള്ളി​ൽ, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി റ്റി.​റ്റി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ല​ന്തൂ​രി​ൽ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ്റ്റി തേ​വ​ള്ളി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.