ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു ‌‌
Sunday, June 16, 2019 10:28 PM IST
റാ​ന്നി: പ​ക​ർ​ച്ച​വ്യാ​ധി​ക​ളും മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും ഏ​റി​യ​തോ​ടെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലെ​ന്ന് രോ​ഗി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി. ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം.
കഴിഞ്ഞദിവസം ഉ​ച്ച​യ്ക്കു മു​മ്പ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വു​മൂ​ലം​ഏ​റെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.
പ​നി ബാ​ധി​ത​രാ​യ കൊ​ച്ചു കു​ട്ടി​ക​ൾ​ക്കു പോ​ലും ഡോ​ക്ട​ർ​മാ​രി​ല്ലെ​ന്ന മ​റു​പ​ടി​യി​ൽ തി​രി​ച്ചു പോ​കേ​ണ്ടി വ​ന്നു.
എ​ന്നാ​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ലെ സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​വു​മാ​യി​രു​ന്നു.മ​ഴ​ക്കാ​ലം പൊ​തു​വെ രോ​ഗ​ബാ​ധ​യു​ടെ കാ​ല​മാ​ണ്. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കേ​ണ്ട​താ​ണ്.
ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ത​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി അ​വ​ധി എ​ടു​ക്കു​ക​യോ പു​റ​ത്തു പോ​കു​ക​യോ വേ​ണ്ടി​വ​രും.
എ​ന്നാ​ൽ ഈ ​സാ​ഹ​ച​ര്യം മു​ന്നി​ൽ ക​ണ്ട് രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ലാ​യി എ​ത്താ​റു​ള്ള മ​ഴ​ക്കാ​ല​ത്തെ​ങ്കി​ലും മ​തി​യാ​യ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ ത​യാ​റാ​കേ​ണ്ട​താ​ണ്.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ളു​ടെ കു​റ​വു സം​ബ​ന്ധി​ച്ചും പ​രാ​തി നി​ല​നി​ൽ​ക്കു​ക​യാ​ണ്. പ​ല രോ​ഗ​ങ്ങ​ൾ​ക്കും താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് ല​ഭ്യ​മ​ല്ലെ​ന്ന് രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു.
ആ​ശു​പ​ത്രി​യി​ൽ എ​ത്തി രോ​ഗ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ർ​ക്കു പോ​ലും പു​റ​ത്തു​ള്ള സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ലേ​ക്ക് കു​റി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഇ​ന്ന് നി​ർ​ധ​ന​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും എ​റെ വ​ല​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ‌