ശ​ക്തി ഉ​റ​പ്പി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​ക്ഷ​ങ്ങ​ള്‍
Sunday, June 16, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: ജോ​സ് കെ.​മാ​ണി​യെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ച്ച് പി.​ജെ. ജോ​സ​ഫി​ന് പി​ന്തു​ണ​യു​മാ​യി ജി​ല്ല​യി​ലും പാ​ര്‍​ട്ടി നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. രാ​ജു ജോ​സ് കെ.​മാ​ണി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് സം​സ്ഥാ​ന സ​മി​തി​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.
ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും യോ​ഗ​ത്തി​നെ​ത്തി.പ​ഴ​യ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ നേ​താ​ക്ക​ളും പി.​ജെ. ജോ​സ​ഫി​നൊ​പ്പം ത​ന്നെ​യു​ണ്ട്. ഇ​തു കൂ​ടാ​തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി.​തോ​മ​സ്, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ തു​ട​ങ്ങി ഏ​താ​നും പേ​ര്‍ കൂ​ടി ജോ​സ​ഫ് പ​ക്ഷ​ത്തേ​ക്ക് ജി​ല്ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​ഡി. കെ. ​ജോ​ണ്‍, കു​ഞ്ഞു​കോ​ശി പോ​ള്‍, ജോ​ണ്‍ കെ.​മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പി.​ജെ. ജോ​സ​ഫി​നൊ​പ്പ​മാ​ണ്. ജോ​സ​ഫ് എം. ​പു​തു​ശേ​രി മാ​ത്ര​മാ​ണ് ജോ​സ് കെ.​മാ​ണി​യെ പി​ന്തു​ണ​ച്ച ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം.
സം​സ്കാ​ര​സാ​ഹി​തി പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് പേ​ര​യി​ല്‍ ജോ​സ് കെ.​മാ​ണി​യെ പി​ന്തു​ണ​ച്ച് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രി​ല്‍ ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍ ജോ​സ​ഫ് പ​ക്ഷ​ത്താ​ണ്. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ മ​റ്റൊ​രു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ ജോ​സ് കെ.​മാ​ണി​ക്ക് പി​ന്തു​ണ​യ്ക്കും.
മു​ന്‍ എം​എ​ല്‍​എ എ​ലി​സ​ബേ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി, സാം ​ഈ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​രും ജോ​സ് കെ.​മാ​ണി​ക്ക് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.
പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ല്‍ പി.​കെ. ജേ​ക്ക​ബ്, വി.​ടി. ഏ​ബ്ര​ഹാം എ​ന്നി​വ​രും റാ​ന്നി​യി​ല്‍ നി​ന്നു​ള്ള ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ജോ​സ് കെ.​ ​മാ​ണി​ക്കൊ​പ്പ​മാ​ണ്.
പി​ള​ര്‍​പ്പി​നു മു​മ്പ് ജോ​സ​ഫ്, മാ​ണി വി​ഭാ​ഗ​ങ്ങ​ള്‍ ശ​ക്ത​മാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ‌‌