റേ​ഷ​ൻ വി​ത​ര​ണം: ജി​ല്ല​യ്ക്ക് 3908 ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യം അ​നു​വ​ദി​ച്ചു
Sunday, June 16, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഈ ​മാ​സം വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 3382.457 ട​ണ്‍ അ​രി​യും 525.566 ട​ണ്‍ ഗോ​ത​ന്പും ഉ​ൾ​പ്പെ​ടെ 3908.023 മെ​ട്രി​ക് ട​ണ്‍ ഭ​ക്ഷ്യ​ധാ​ന്യം അ​നു​വ​ദി​ച്ചു.
മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡു​ക​ളി​ലെ (പി​ങ്ക് കാ​ർ​ഡ്) ഓ​രോ അം​ഗ​ത്തി​നും കി​ലോ ഗ്രാ​മി​ന് ര​ണ്ട് രൂ​പ നി​ര​ക്കി​ൽ നാ​ല് കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ​ഗ്രാം ഗോ​ത​ന്പും, എ​എ​വൈ കാ​ർ​ഡു​ക​ൾ​ക്ക് (മ​ഞ്ഞ കാ​ർ​ഡ്) സൗ​ജ​ന്യ നി​ര​ക്കി​ൽ കാ​ർ​ഡൊ​ന്നി​ന് 30 കി​ലോ​ഗ്രാം അ​രി​യും അ​ഞ്ച് കി​ലോ​ഗ്രാം ഗോ​ത​ന്പും റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്ന് ഈ ​മാ​സം ല​ഭി​ക്കും.
മു​ൻ​ഗ​ണ​ന ഇ​ത​ര​സ​ബ്സി​ഡി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് (നീ​ല കാ​ർ​ഡ്) ഓ​രോ അം​ഗ​ത്തി​നും നാ​ല് രൂ​പ നി​ര​ക്കി​ൽ ര​ണ്ട് കി​ലോ​ഗ്രാം അ​രി​യും 17 രൂ​പ​നി​ര​ക്കി​ൽ പ​ര​മാ​വ​ധി മൂ​ന്ന് കിലോ ഗ്രാം ആ​ട്ട​യും സ്റ്റോ​ക്കി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് ല​ഭി​ക്കും.
മു​ൻ​ഗ​ണ​നാ​ഇ​ത​ര​നോ​ണ്‍ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് (വെ​ള്ള കാ​ർ​ഡ്) കാ​ർ​ഡൊ​ന്നി​ന് 10.90 രൂ​പ നി​ര​ക്കി​ൽ ആ​റ് കി​ലോ ഗ്രാം ​അ​രി​യും, 17 രൂ​പ നി​ര​ക്കി​ൽ പ​ര​മാ​വ​ധി മൂ​ന്ന് കി​ലോ​ഗ്രാം ആ​ട്ട​യും ല​ഭി​ക്കും.
വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ള്ള എ​ല്ലാ കാ​ർ​ഡു​ട​മ​ക​ൾ​ക്കും കാ​ർ​ഡൊ​ന്നി​ന് ഒ​രു ലി​റ്റ​റും, വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ള്ള​വ​ർ​ക്ക് കാ​ർ​ഡൊ​ന്നി​ന് നാ​ല് ലി​റ്റ​റും മ​ണ്ണെ​ണ്ണ, ലി​റ്റ​റി​ന് 35 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും.
ഇ​തി​നു പു​റ​മെ, പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധ​മാ​യി അ​നു​വ​ദി​ച്ച നോ​ണ്‍​ സ​ബ്സി​ഡി മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 44 രൂ​പ നി​ര​ക്കി​ൽ അ​ഞ്ച് ലി​റ്റ​ർ വ​രെ ല​ഭി​ക്കും. എഎവൈ കാ​ർ​ഡി​നു മാ​ത്രം 21 രൂ​പ നി​ര​ക്കി​ൽ ഒ​രു കി​ലോ പ​ഞ്ച​സാ​ര വി​ഹി​ത​വു​മു​ണ്ട്.
പ​രാ​തി​ക​ൾ 18004251550 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​രി​ലോ ജി​ല്ലാ സ​പ്ലൈ ഓഫീ​സി​ലെ 0468 2222612 എ​ന്ന ന​ന്പ​രി​ലോ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലെ താ​ഴെ പ​റ​യു​ന്ന ന​ന്പ​രു​ക​ളി​ലോ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.
ഇ​തു​കൂ​ടാ​തെ, റേ​ഷ​ൻ​ക​ട​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ​യും മൊ​ബൈ​ൽ ന​ന്പ​രു​ക​ളി​ലും പ​രാ​തി അ​റി​യി​ക്കാം.
ഫോ​ണ്‍ ന​ന്പ​രു​ക​ൾ: കോ​ഴ​ഞ്ചേ​രി 0468 2222212, കോ​ന്നി 0468 2246060, തി​രു​വ​ല്ല 0469 2701327, അ​ടൂ​ർ 0473 4224856, റാ​ന്നി 0473 5227504, മ​ല്ല​പ്പ​ള്ളി 0469 2782374.