കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ലൂ​ടെ പ്രി​യ​ക്ക് വീ​ടൊ​രു​ങ്ങി
Sunday, June 16, 2019 10:29 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ കെ​യ​ർ​ഹോം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ​ന്മു​ള സ​ഹ​ക​ര​ണ​ബാ​ങ്ക് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സ​ഹ​ക​ര​ണ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ എം. ​ജി. പ്ര​മീ​ള നി​ർ​വ​ഹി​ച്ചു.
ഇ​ട​ശേ​രി​മ​ല കൈ​പ്രാ​ത്ത​ല​യ്ക്ക​ൽ പ്രി​യ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ക​ള​ക്ട​ർ​ക്ക് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ നി​ന്നു​ള്ള ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള​വ​ർ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ൽ 500 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഫ​ണ്ടി​നു പു​റ​മേ പു​റ​ത്തു നി​ന്നു​ള്ള സ​ഹാ​യ​ങ്ങ​ൾ കൂ​ടി സ​മാ​ഹ​രി​ച്ചാ​ണ് പ്രി​യ​യു​ടെ വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ര​ണ്ട് മു​റി​യും ഒ​രു ഹാ​ളും അ​ടു​ക്ക​ള​യും ചേ​രു​ന്ന​താ​ണ് വീ​ട്.
കെ​യ​ർ​ഹോം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 114 വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി തീ​രു​മാ​നി​ക്കു​ക​യും 64 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. സ​ഹ​ക​ര​ണ വ​കു​പ്പ് നാ​ല് ല​ക്ഷം രൂ​പ​യും, റ​വ​ന്യു വ​കു​പ്പ് 95100 രൂ​പ​യും ഉ​ൾ​പ്പ​ടെ 4,95100 രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് വീ​ട് നി​ർ​മാ​ണം. 114 വീ​ടു​ക​ളി​ൽ 110 വീ​ടു​ക​ൾ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി. ബാ​ക്കി​യു​ള​ള​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രു​ക​യാ​ണ്.