മി​ത്ര​പു​രം ക​സ്തൂ​ര്‍​ബാ ഗാ​ന്ധി​ഭ​വ​നി​ല്‍ പു​ന​ര​ധി​വാ​സ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു ‌
Sunday, June 16, 2019 10:29 PM IST
‌അ​ടൂ​ര്‍: സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​ര്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ കേ​ന്ദ്രം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ത്ര​പു​രം ക​സ്തൂ​ര്‍​ബാ ഗാ​ന്ധി​ഭ​വ​നി​ല്‍ ആ​രം​ഭി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ11 ന് ​അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷൈ​നി ബോ​ബി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ മു​ന്‍ ചെ​യ​ര്‍​മാ​നും കൗ​ണ്‍​സി​ല​റു​മാ​യ ഉ​മ്മ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.