‌‌മാ​തൃ​ക​യാ​യ ക​ണ്ട​ക്ട​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ആ​ദ​രം
Monday, June 17, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യോ​ടു​ള്ള സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റു​ടെ ക​രു​ത​ലി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ആ​ദ​രം.
ബ​സ് മാ​റി​ക്ക​യ​റി​യ പെ​ണ്‍​കു​ട്ടി​യെ ത​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ള്‍ ഒ​ഴി​വാ​ക്കി സ​മ​യം ക​ണ്ടെ​ത്തി പി​താ​വി​നെ ഏ​ല്പി​ക്കാ​ന്‍ മ​ന​സു​കാ​ട്ടി​യ ക​ണ്ട​ക്ട​ര്‍ സ​ന്തോ​ഷി​നെ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പേ​രി​ല്‍ പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ ജി​ജു ജോ​ര്‍​ജ് ആ​ദ​രി​ച്ച​ത്.
ക​ഴി​ഞ്ഞാ​ഴ്ച​യി​ലാ​ണ് വ​ഞ്ചി​ത്ര മാ​ട​മ്പി മ​ല​യി​ല്‍ സ​ന്തോ​ഷ് കു​ര്യ​ന്‍റെ മ​ക​ള്‍ അ​ന്ന ഫ്രാ​ന്‍​സി​സ് യാ​ത്ര​യ്ക്കി​ട​യി​ല്‍ റൂ​ട്ട് മാ​റി പ​ത്ത​നം​തി​ട്ട​ക്കു​ള്ള പ​ഴൂ​ര്‍ ബ​സി​ല്‍ ക​യ​റി​യ​ത്.
ടി​ക്ക​റ്റ് ന​ല്‍​കാ​ന്‍ 'എ​വി​ടെ പോ​കു​ന്നു' എ​ന്ന സ​ന്തോ​ഷി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കു​ട്ടി ആ​റ​ന്‍​മു​ള​ക്കു​ള്ള ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
ബ​സ് മ​റി​ക്ക​യ​റി​യ​ത് മ​ന​സി​ലാ​ക്കാ​യ കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ച്ച ക​ണ്ട​ക്ട​ര്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ നി​ധീ​ഷി​നോ​ട് വി​വ​രം പ​റ​ഞ്ഞു.
തു​ട​ര്‍​ന്ന് കു​ട്ടി​യു​മാ​യി ഇ​ല​ന്തൂ​രി​ല്‍ ഇ​റ​ങ്ങി പി​താ​വി​നെ വി​ളി​ച്ചു വ​രു​ത്തി കു​ട്ടി​യെ കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.
പ​രി​ഭ്ര​മ​ത്തി​നി​ടെ സ​ന്തോ​ഷി​നോ​ട് ന​ന്ദി വാ​ക്ക് പോ​ലും പ​റ​യാ​ന്‍ മ​റ​ന്നു പോ​യ പി​താ​വ് പി​ന്നീ​ട് ന​ന്ദി പ​റ​യാ​നാ​യി സ​ന്തോ​ഷി​നെ വി​ളി​ച്ച​പ്പോ​ള്‍ ത​നി​ക്കും ആ ​പ്രാ​യ​ത്തി​ല്‍ ഒ​രു മ​ക​ളു​ണ്ടെ​ന്നും അ​ത്ര​മാ​ത്ര​മേ അ​പ്പോ​ള്‍ ചി​ന്തി​ച്ചു​ള്ളൂ​വെ​ന്നും മ​റു​പ​ടി പ​റ​ഞ്ഞു.
ഈ ​സം​ഭ​വം സ​ന്തോ​ഷ്‌​കു​ര്യ​ന്‍ ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പു​റം ലോ​ക​ത്തെ അ​റി​യി​ക്കു​യാ​യി​രു​ന്നു.
ഇ​തോ​ടെ സ​ന്തോ​ഷി​ന് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ് ഉ​ണ്ടാ​യ​ത്. സ​ന്തോ​ഷി​നെ​യും സ​ന്തോ​ഷി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പി​ന്തു​ണ ന​ല്‍​കി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ നി​ധീ​ഷി​നെ​യും പ​ത്ത​നം​തി​ട്ട മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ അ​ഭി​ന​ന്ദി​ച്ചു.
സ​ന്തോ​ഷി​ന്‍റെ പ്ര​വൃ​ത്തി അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്നും മ​റ്റ് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജ് പ​റ​ഞ്ഞു.
ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ എ. ​കെ. ഡി​ലു, ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വേ​ണാ​ട് ഷാ​ജി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ലാ​ല്‍​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.