വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ ; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ പ​ത്ത​നം​തി​ട്ട​യി​ല്‍
Monday, June 17, 2019 10:17 PM IST
പ​ത്ത​നം​തി​ട്ട: ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​ന്‍ പി. ​എ​ന്‍. പ​ണി​ക്ക​രു​ടെ അ​നു​സ്മ​ര​ണാ​ര്‍​ഥം വാ​യ​ന പ​ക്ഷാ​ച​ര​ണം നാ​ളെ മു​ത​ല്‍ ജൂ​ലൈ എ​ട്ടു വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കും.
റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ക്കും.
അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് എ​ഫ്. ക്ല​മ​ന്‍റ് ലോ​പ്പ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​ത സു​രേ​ഷ് വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ടി.​കെ.​ജി നാ​യ​ര്‍, പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ജൂ​ലൈ എ​ട്ടി​ന് അ​ടൂ​ര്‍ ബോ​യ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം ആ​ര്‍. ഉ​ണ്ണി​ക്കൃ​ഷ്ണ പി​ള്ള എ​ക്‌​സ് എം​എ​ല്‍​എ ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ, ത​ദ്ദേ​ശ​ഭ​ര​ണ, വി​വ​ര പൊ​തു​ജ​ന​സ​മ്പ​ര്‍​ക്ക വ​കു​പ്പു​ക​ള്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍, എ​സ്എ​സ്‌​കെ, കു​ടും​ബ​ശ്രീ, ഐ​ടി മി​ഷ​ന്‍ , യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ക്ഷാ​ച​ര​ണം.
വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​തി​ജ്ഞ, അ​ക്ഷ​ര​മ​രം, ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, വാ​യ​നാ​നു​ഭ​വം പ​ങ്കു​വ​യ്ക്ക​ല്‍, കൈ​യെ​ഴു​ത്ത് മാ​സി​ക ത​യാ​റാ​ക്ക​ല്‍, പു​സ്ത​ക പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കും.
ഗ്ര​ന്ഥ​ശാ​ല​ക​ളെ​യും സ്‌​കൂ​ള്‍ - കോ​ള​ജ് ലൈ​ബ്ര​റി​ക​ളെ​യും സാം​സ്‌​കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കാ​വ്യാ​ലാ​പ​നം, പെ​യി​ന്റിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. പി. ​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ര്‍​ന്ന് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്തും.
പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വാ​ര്‍​ഡ് നേ​ടി​യ തോ​മ്പി​ല്‍ രാ​ജ​ശേ​ഖ​ര​നെ​യും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ ബെ​ന്യാ​മി​നെ​യും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ മാ​ര്‍​ക്കും നേ​ടി ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ​രി​ക്കും.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ത്തി​യ വാ​യ​ന മ​ത്സ​ര​ത്തി​ല്‍ കോ​ള​ജ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മാ കോ​ള​ജി​ലെ അ​ഞ്ജു മാ​ത്യു​വി​നും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ക​വി​യൂ​ര്‍ എ​ന്‍​എ​സ്എ​സ് എ​ച്ച്എ​സ്എ​സി​ലെ കെ. ​സു​ദ​ര്‍​ശ​ന​യ്ക്കും പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്മാ​നം വി​ത​ര​ണം ചെ​യ്യും. നാ​ളെ ജി​ല്ലാ​ത​ല​ത്തി​നു പു​റ​മേ താ​ലൂ​ക്ക്, ലൈ​ബ്ര​റി ത​ല​ങ്ങ​ളി​ലും പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കും. 20ന് ​ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ എ​ഴു​ത്തു​പെ​ട്ടി പ​രി​ച​യ​പ്പെ​ടു​ത്തും. പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ച് ആ​സ്വാ​ദ​ന കു​റി​പ്പ് ത​യാ​റാ​ക്കി കു​ട്ടി​ക​ള്‍​ക്ക് എ​ഴു​ത്ത്‌​പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്കാം. ഏ​റ്റ​വും മി​ക​ച്ച ആ​സ്വാ​ദ​ന കു​റി​പ്പി​ന് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സ​മ്മാ​നം ന​ല്‍​കും.
21ന് ​ലൈ​ബ്ര​റി​ക​ളി​ല്‍ വാ​യ​ന​കൂ​ട്ട​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണം ന​ട​ക്കും. 22നും 23​നും ലൈ​ബ്ര​റി​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി പു​സ്ത​ക പ്ര​ദ​ര്‍​ശ​നം ന​ട​ക്കും. 24നും 25​നും സ്‌​കൂ​ള്‍ പി​ടി​എ​യും മ​ദേ​ഴ്‌​സ് പി​ടി​എ​യും ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് സ്‌​കൂ​ള്‍ ലൈ​ബ്ര​റി സ​ജ്ജീ​ക​രി​ക്കും. 26ന് ​ലൈ​ബ്ര​റി​ക​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. 27നും 28 ​നും ലൈ​ബ്ര​റി​ക​ളി​ല്‍ പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം. ലൈ​ബ്ര​റി​ക​ള്‍​ക്ക് സ​മീ​പ​മു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് പു​തി​യ പു​സ്ത​ക​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തും. 29ന് ​ലൈ​ബ്ര​റി​ക​ള്‍​ക്കാ​യി പു​സ്ത​ക സ​മാ​ഹ​ര​ണം.
ജൂ​ലൈ ആ​റി​ന് വ​നി​താ വാ​യ​ന മ​ത്സ​രം ന​ട​ക്കും. ജൂ​ലൈ ഏ​ഴി​ന് എ​ല്ലാ ലൈ​ബ്ര​റി​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണം ന​ട​ക്കും.