മോ​ട്ടാ​ർ സൈ​ക്കി​ൾ മോ​ഷ​ണം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, June 17, 2019 10:17 PM IST
അ​ടൂ​ർ: മോ​ട്ടോ​ർ സൈ​ക്കി​ൾ അ​പ​ഹ​രി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽമെ​ഴു​വേ​ലി തു​മ്പ​മ​ൺ പു​ന്ന​ക്കു​ന്ന് നെ​ടും​പൊ​യ്ക മെ​ലേ​തി​ൽ വീ​ട്ടി​ൽ ജ​സ്റ്റി​ൻ (21), ബി​ൻ​സി മാ​ത്യൂ ജോ​ൺ (23) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
17 ന് ​പു​ല​ർ​ച്ചെ മൂ​ന്നി​ന് പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ ചി​ര​ണി​ക്ക​ൽ - പ​ന്നി​വി​ഴ റോ​ഡി​ലു​ടെ ബൈ​ക്ക് ഉ​രു​ട്ടി​കൊ​ണ്ട് പോ​കു​ന്ന ഇ​വ​രെ ക​ണ്ടു സം​ശ​യം തോ​ന്നി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വാ​ഹ​നം മോ​ഷ്ടി​ച്ചു കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്നു മ​ന​സി​ലാ​കു​ന്ന​ത്.
തു​മ്പ​മ​ൺ തു​ണ്ടി മു​ക്കി ലെ ​തോ​ണ്ട​ലി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക് താ​മ​സി​ക്കു​ന്ന ധ​നേ​ഷ് ഉ​പ​യോ​ഗി ക്കു ​ന്ന​തും വീ​ടി​ന്‍റെ ചാ​യ്പി​ൽ വ​ച്ചി​രു​ന്ന​തു​മാ​യ ബൈ​ക്കാ​ണ് അ​പ​ഹ​രി​ച്ച​ത്. ഏ​ഴം​കു​ള​ത്തേ​ക്ക് പോ​ക​വെ പെ​ട്രോ​ൾ തീ​ർ ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ബൈ​ക്ക് ഉ​രു​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.