ക്ഷാ​മം, വി​ല​ക്ക​യ​റ്റം; വി​പ​ണി​യി​ൽ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ
Tuesday, June 18, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: ട്രോ​ളിം​ഗ് നി​രോ​ധ​ന​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കാ​ര​ണം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി കാ​ര​ണം വി​പ​ണി​യി​ൽ മ​ത്സ്യ​ത്തി​നു ക്ഷാ​മം.

ല​ഭ്യ​മാ​യ മ​ത്സ്യ​ങ്ങ​ൾ​ക്കു വ​ൻ വി​ല​ക്ക​യ​റ്റം. കേ​ര​ള തീ​ര​ത്തു​നി​ന്നു​ള്ള മ​ത്സ്യം വ​ര​വ് പൂ​ർ​ണ​മാ​യി നി​ല​ച്ച​തോ​ടെ തൂ​ത്തു​ക്കു​ടി, വി​ശാ​ഖ​പ​ട്ട​ണം മേ​ഖ​ല​യി​ൽ നി​ന്നു​ള്ള മ​ത്സ്യ​മാ​ണ് വി​പ​ണി​യി​ലു​ള്ള​ത്.

ഇ​വ​യാ​ക​ട്ടെ പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ​ തു​മാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നു.


ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി: പ​രി​ശോ​ധ​ന തു​ട​ങ്ങി കോ​ഴ​ഞ്ചേ​രി​യി​ൽ 100 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചു

കോ​ഴ​ഞ്ചേ​രി: വി​പ​ണി​യി​ൽ പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന​തു​മാ​യ മ​ത്സ്യം വി​ൽ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളേ തു​ട​ർ​ന്ന് 'ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി' എ​ന്ന പേ​രി​ൽ പ​രി​ശോ​ധ​ന​ക​ളു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ൾ രം​ഗ​ത്തി​റ​ങ്ങി.

ഇ​ന്ന​ലെ കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ​വി​ല്പ​ന​ക്കാ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത് 100 കി​ലോ​യോ​ളം പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ളാ​ണ്. ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത മ​ത്സ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഫി​ഷ​റീ​സ്, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി പ​രി​ശോ​ധ​ന​ക​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്.

മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ല്പ​ന​യ്ക്കെ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾ ഭ​ക്ഷ്യ​യോ​ഗ്യ​മാ​ണോ​യെ​ന്നും ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്നു​മാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തു കൂ​ടാ​തെ മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​ശോ​ധി​ക്കും.

ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം കോ​ഴ​ഞ്ചേ​രി മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ല്പ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന മ​ത്സ്യം പ​രി​ശോ​ധി​ച്ച​ത്.

പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ൾ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഏ​റ്റെ​ടു​ത്ത് ന​ശി​പ്പി​ച്ചു. പി​ടി​ച്ചെ​ടു​ത്ത​തും അ​ല്ലാ​ത്ത​തു​മാ​യ മ​ത്സ്യ​ങ്ങ​ളു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ ത്തു.
പ​രി​ശോ​ധ​ന ന​ട​ന്ന ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​രു​ന്നി​ല്ലെ​ന്നു ക​ണ്ടെ​ത്തി. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക നോ​ട്ടീ​സ് ന​ൽ​കി.

ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ശ്രീ​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​ർ, ആ​ർ.​ഡി. പ്ര​വീ​ണ്‍, എ​സ്. പ്ര​ശാ​ന്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


പ​ഴ​യ​കി​യ മ​ത്സ്യ​മാ​ണെ​ങ്കി​ലും വ​ൻ വി​ല​യാ​ണ് വി​പ​ണി​യി​ൽ. വ​ൻ​കി​ട വ്യാ​പാ​രി​ക​ൾ സ്റ്റോ​ക്ക് ചെ​യ്തു വി​പ​ണി​യി​ലെ​ത്തി​ച്ചി​ട്ടു​ള്ള മ​ത്സ്യ​ങ്ങ​ൾ​ക്ക് വ​ൻ വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഇ​തേ​സ​മ​യം സം​സ്ഥാ​ന​മൊ​ട്ടാ​കെ വ​ൻ​തോ​തി​ൽ പ​ഴ​കി​യ മ​ത്സ്യം വി​പ​ണി​യി​ലെ​ത്തി​ച്ചി​രു​ന്നു.

ഫോ​ർ​മാ​ലി​ൻ അ​ട​ക്കം മാ​ര​ക​മേ​റി​യ രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി മ​ത്സ്യം കേ​ടു​കൂ​ടാ​തെ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​താ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​പ​ക റെ​യ്ഡു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു ന​ട​ന്ന​ത്.

രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന മ​ത്സ്യം വ​ൻ​തോ​തി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
ഇ​ത്ത​വ​ണ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളൂ.

ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് മ​ത്സ്യ​വി​പ​ണി​യി​ലേ​ക്ക് പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ന്ന​തു​മാ​യി മ​ത്സ്യം എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം മ​ത്സ്യം ക​ഴി​ച്ച പ​ല​ർ​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത​ട​ക്ക​മു​ള്ള പ​രാ​തി​ക​ളു​ണ്ടാ​ യി.