അകക്കണ്ണിന്‍റെ വെളിച്ചത്തിൽ അബ്ദുൾസമദ് കരുക്കൾ നീക്കി
Tuesday, June 18, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​ളി​മ്പി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ബ്ലൈ​ൻ​ഡ് ചെ​സ് കാ​യി​ക താ​രം അ​ബ്ദു​ൾ സ​മ​ദ് 20 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ചെ​സ് മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടി.

പ്ര​സ് ക്ല​ബ്പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ കൗ​ൺ​സി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ഒ​ളി​മ്പി​ക് ദി​ന സ​ന്ദേ​ശ​വും ന​ൽ​കി. സെ​ക്ര​ട്ട​റി സി.​പി. സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് ഓ​ഫീ​സ​ർ ഷാ​ജി പി. ​മു​ഹ​മ്മ​ദ്, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ.​പ്ര​സ​ന്ന​കു​മാ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലം​ഗം തോ​മ​സ് മാ​ത്യു, ജി​ല്ലാ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ സി.​ഡി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.