റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ ഡ​യാ​ലി​സി​സ്
Tuesday, June 18, 2019 10:45 PM IST
റാ​ന്നി: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ആ​ദ്യ ഡ​യാ​ലി​സി​സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി. ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്‌​ബി മു​ഖേ​ന കേ​ര​ള​ത്തി​ലെ 44 ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.
റാ​ന്നി പ്ര​ദേ​ശ​ത്തു​ള്ള ആ​ളു​ക​ൾ ഡ​യാ​ലി​സി​സ് സേ​വ​ന​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ​ശു​പ​ത്രി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ എ​ല്ലാ ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും സേ​വ​നം ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യ​ത്തോ​ട് കൂ​ടി ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​ന് മ​ന്ത്രി.​എ. സി. ​മൊ​യ്തീ​ൻ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച യൂ​ണി​റ്റ് ഇ​ന്ന് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്. 14 കി​ട​ക്ക​ക​ളു​ടെ സം​വി​ധാ​ന​വു​മാ​യി തു​ട​ങ്ങി​യി​ട്ടു​ള്ള യൂ​ണി​റ്റി​ൽ നി​ല​വി​ൽ 10 കി​ട​ക്ക​ക​ളു​ടെ സേ​വ​ന​മാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എം. ശം​ഭു, ആ​ർ​എം​ഒ ഡോ. ​വി.​ആ​ർ. വൈ​ശാ​ഖ്, ഡോ. ​അ​ജാ​സ് ജ​മാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.