സ​മ​ന്വ​യം 2019 : സം​യോ​ജ​ന ശി​ല്പ​ശാ​ല ഇ​ന്ന്
Tuesday, June 18, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദാ​രി​ദ്ര്യ നി​ർ​മാ​ര്‍​ജ​ന​വും സ്ത്രീ ​ശക്തീ​ക​ര​ണ​വും ന​ട​പ്പാ​ക്കു​ക എ​ന്ന കു​ടും​ബ​ശ്രീ​യു​ടെ ല​ക്ഷ്യം സാ​ധ്യ​മാ​കു​ന്ന​തി​നു വേ​ണ്ടി ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് വി​വി​ധ പ​ദ്ധ​തി​ക​ള്‍, സം​യോ​ജ​ന സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ള്‍ എ​ന്നി​വ ച​ര്‍​ച്ച ഇ​ന്ന് രാ​വി​ലെ 10 ന് ​കു​മ്പ​ഴ ഹോ​ട്ട​ല്‍ ഹി​ല്‍​സ് പാ​ര്‍​ക്കി​ല്‍ സ​മ​ന്വ​യം 2019 പ്രൊ​ജ​ക്ട് ക്ലി​നി​ക് സം​യോ​ജ​ന ശി​ല്പ​ശാ​ല ന​ട​ത്തും. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ജ​യി​ക​ൾ​ക്ക് ആ​ദ​രം നാ​ളെ

തി​രു​വ​ല്ല: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, സി​ബി​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച കു​ട്ടി​ക​ളെ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ അ​നു​മോ​ദി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 10.30 ന് ​ന​ട​ക്കു​ന്ന പ്രൗ​ഡ് ഒ​ാഫ് പു​ളി​ക്കീ​ഴ് മെ​റി​റ്റ് ഫെ​സ്റ്റ് മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്കി​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.