വാ​യ​ന പ​ക്ഷാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, June 18, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​ന്‍ പി.​എ​ന്‍. പ​ണി​ക്ക​രു​ടെ അ​നു​സ്മ​ര​ണാ​ര്‍​ഥം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ക്കും.
അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് എ​ഫ്. ക്ല​മ​ന്‍റ് ലോ​പ്പ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​ത സു​രേ​ഷ് വാ​യ​നദി​ന പ്ര​തി​ജ്ഞ ചൊ​ല്ലും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​കെ.​ജി നാ​യ​ര്‍ പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും വാ​യ​ന​പ​ക്ഷാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്യും. പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വ് തോ​മ്പി​ല്‍ രാ​ജ​ശേ​ഖ​ര​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

തി​രു​വ​ല്ല: തി​രു​വ​ല്ല രൂ​പ​ത​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ കാ​ലം​ചെ​യ്ത ഗീ​വ​ർ​ഗീ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ അ​നു​സ്മ​രി​ച്ച് തി​രു​വ​ല്ല പൗ​രാ​വ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​വ​ല്ല വി​ജി​എം ഹാ​ളി​ൽ ന​ട​ക്കും. ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.