ഫാ. ആന്‍റണി മാന്നല സ്മാരക ബൈബിൾ ക്വിസ് ജൂലൈ 13ന്
Tuesday, June 18, 2019 10:45 PM IST
അരുവിക്കുഴി (കോട്ടയം): അഞ്ചാമത് ഫാ. ആന്‍റണി മാന്നല സ്മാരക അഖില കേരള ബൈബിൾ ക്വിസ് മത്സരം ജൂലൈ 13ന് അരുവിക്കുഴി ലൂർദ്മാതാ പള്ളിയിൽ നടക്കും. കേരളത്തിലെ കത്തോലിക്കാ സൺഡേസ്കൂളുകളിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ഒരു സൺഡേസ്കൂളിൽനിന്ന് രണ്ടു പേർ അടങ്ങിയ രണ്ടു ടീമുകൾക്ക് അവസരമുണ്ട്. ഒന്നു മുതൽ 10 വരെ സ്ഥാനം ലഭിക്കുന്നവർക്ക് 5000 രൂപ മുതൽ 500 രൂപ വരെ കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകും.
പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും യാത്രപ്പടിയും നൽകും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലൈ ആറ്. വിശദാംശങ്ങൾക്ക് ഫോൺ: 9447418157, 9447039829, 9495446603.