പെ​രു​ന്പെ​ട്ടി​യി​ൽ 414 ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ തീ​രു​മാ​നം
Tuesday, June 18, 2019 10:45 PM IST
പെ​രു​ന്പെ​ട്ടി: പെ​രു​ന്പെ​ട്ടി​യി​ലെ 414 കൈ​വ​ശ ക​ർ​ഷ​ക​ർ​ക്കു പ​ട്ട​യം ന​ൽ​കാ​ൻ തീ​രു​മാ​നം.
1977 ജ​നു​വ​രി ഒ​ന്നി​നു മു​ന്പ് വ​ന​ഭൂ​മി കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വ​നം, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​ യി​ൽ ക​ണ്ടെ​ത്തി​യ​വ​ർ​ക്കാ​ണ് പ​ട്ട​യം ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി കെ. ​രാ​ജു നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.
ഇ​തു സം​ബ​ന്ധി​ച്ച സ​ർ​വേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൈ​യേ​റ്റ​ങ്ങ​ൾ ക്ര​മ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ 2012ൽ ​ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചി​രു​ന്നു.
1989 - 91 കാ​ല​യ​ള​വി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 414 പേ​രെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ​ക്കൂ​ടാ​തെ മ​റ്റ് 59 പേ​രും
1977നു​ശേ​ഷ​മു​ള്ള കൈ​വ​ശ​ക്കാ​ർ ആ​ണെ​ന്ന് പി​ന്നീ​ടു ക​ണ്ടെ​ത്തി.
സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് ഈ ​സ്ഥ​ലം നി​യ​മ​പ​ര​മാ​യി സം​ര​ക്ഷി​ത വ​ന​ഭൂ​മി​യാ​ണെ​ന്ന് അം​ഗീ​ക​രി​ച്ചാ​ണ്.
ഈ ​മേ​ഖ​ല​യി​ലെ സെ​റ്റി​ൽ​മെ​ന്‍റ് ര​ജി​സ്റ്റ​ർ അ​നു​സ​രി​ച്ച് 1592.50 ഏ​ക്ക​ർ സം​ര​ക്ഷി​ത വ​ന​മെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൈ​വ​ശ​ഭൂ​മി​ക്ക് കൂ​ടു​ത​ൽ പേ​ർ അ​ർ​ഹ​രാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ 22 വ​രെ സ്വീ​ക​രി​ക്കും.ഇ​തി​നി​ടെ പെ​രു​ന്പെ​ട്ടി​യി​ലെ സ​ർ​വേ ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​വ​ലോ​ക​നം ചെ​യ്തു.
ജൂ​ലൈ ഏ​ഴി​ന് സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി 31ന് ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ക​ള​ക്ട​ർ പ​റ​ ഞ്ഞു.
ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ അ​ധി​ക​മാ​യി ര​ണ്ടു​സം​ഘ​ങ്ങ​ളെ​ക്കൂ​ടി നി​യ​മി​ച്ചു.
നി​ല​വി​ൽ സ​ർ​വേ ന​ട​ത്തു​ന്ന ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ അ​ഞ്ചം​ഗ​ങ്ങ​ൾ വീ​ത​മാ​ണെ​ന്നും ഇ​ത് ഏ​ഴാ​യി വ​ർ​ധി​പ്പി​ച്ച​താ​യും ക​ള​ക്ട​ർ പ​റ​ഞ്ഞു.