ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​ന​വും ഞാ​റ്റു​വേ​ല ച​ന്ത​യും
Tuesday, June 18, 2019 10:45 PM IST
കോ​ഴ​ഞ്ചേ​രി: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഇ​ല​ന്തൂ​ർ ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം നാളെ ​കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ഗ്രൗ​ണ്ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ബി സ​ത്യ​ന്‍ നി​ര്‍​വ​ഹി​ക്കും.
ഓ​ണ​ത്തി​ന് വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി വീ​ട്ടു​വ​ള​പ്പി​ല്‍​നി​ന്ന് ത​ന്നെ ല​ഭ്യ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് കൃ​ഷി വ​കു​പ്പ് ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​ര്‍, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍​ക്കും വീ​ട്ടു​വ​ള​പ്പി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി പ​ച്ച​ക്ക​റി വി​ത്തു​ക​ളും തൈ​ക​ളും ല​ഭ്യ​മാ​ക്കും. ഞാ​റ്റു​വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഗു​ണ​മേ​ന്മ​യു​ള്ള ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍ ക​ര്‍​ഷ​ക​രി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഞാ​റ്റു​വേ​ല ച​ന്ത​യും ന​ട​ത്തും.
ഗ്രാ​മ​പൂ​ര്‍​ണി​മ ഇ​ക്കോ ഷോ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും സം​ഭ​രി​ക്കു​ന്ന ന​ടീ​ല്‍ വ​സ്തു​ക്ക​ളു​ടെ വി​പ​ണ​ന​വും ഞാ​റ്റു​വേ​ല ച​ന്ത​യി​ല്‍ ഉ​ണ്ടാ​കും. ഞാ​റ്റു​വേ​ല ച​ന്ത പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സി​സി കു​ര്യ​ന്‍ നി​ര്‍​വ​ഹി​ക്കും.