ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ല​ക്ഷ്യ​മി​ട്ട് ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ്
Tuesday, June 18, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: അ​ന്ത​ർ​ദേ​ശീ​യ യോ​ഗാ ദി​ന​ത്തി​ൽ ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ഗി​ന്ന​സ് ആ​ൻ​ഡ് ലിം​കാ ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ല​ക്ഷ്യ​മി​ട്ട് 21നു ​മൂ​ന്നു മി​നി​ട്ട് നീ​ളു​ന്ന വീ​ര​ഭ​ദ്രാ​സ​നം രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 22 കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ഴ​ഞ്ചേ​രി ഇ​തി​ൽ ഒ​രു കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് പ്ര​തി​നി​ധി സ​ന്തോ​ഷ ്കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​മാ​ണ് കേ​ര​ള​ത്തി​ലെ മ​റ്റൊ​രു കേ​ന്ദ്രം.
കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 21നു ​രാ​വി​ലെ​യാ​ണ് പ​രി​പാ​ടി. ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗി​ന്‍റെ​യും കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​നു​ള്ള ശ്ര​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.
മൂ​ന്ന് മി​നി​ട്ട് നീ​ളു​ന്ന വീ​ര​ഭ​ദ്രാ​സ​നം യോ​ഗാ പ്ര​ക്രി​യ​യി​ൽ ക​ഴി​യു​ന്ന​ത്ര ആ​ളു​ക​ളെ രാ​വി​ലെ ആ​റി​നും 7.30നും ​മ​ധ്യ​യു​ള്ള സ​മ​യ​ത്ത് പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് റെ​ക്കോ​ർ​ഡ് നേ​ടു​ന്ന​ത്. ഇ​തി​നാ​യു​ള്ള പ​രി​ശീ​ല​നം ന​ട​ന്നു​വ​രു​ന്നു.
കോ​ഴ​ഞ്ചേ​രി​യി​ൽ 250 ഓ​ളം ആ​ളു​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക. എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, വീ​ണാ ജോ​ർ​ജ്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ൻ, കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ സി.​ആ​ർ. പ്രീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.