വീ​ട്ടി​ല്‍ ഒ​രു ഡോ​ക്ട​ര്‍ പ​ദ്ധ​തി ജി​ല്ല​യി​ല്‍ തു​ട​ങ്ങി
Tuesday, June 18, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും ചൂ​ഷ​ണ​ങ്ങ​ള്‍​ക്കും ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നി​യ​മ​സ​ഹാ​യ​വും കൗ​ണ്‍​സലിം​ഗും ന​ല്‍​കി​വ​രു​ന്ന സ്‌​നേ​ഹി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 'വീ​ട്ടി​ൽ ഒ​രുഡോ​ക്ട​ർ പ​ദ്ധ​തി'​ക്കു ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.
കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ജി​ല​ന്‍റ് ഗ്രൂ​പ്പി​ല്‍ നി​ന്നും ര​ണ്ട് അം​ഗ​ങ്ങ​ള്‍​ക്ക് വീ​ത​മാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.
പ​രി​ശീ​ല​നം ല​ഭി​ച്ച അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വത്തി​ല്‍ അ​യ​ല്‍​ക്കൂ​ട്ട കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​നു വീ​തം പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
പ​ദ്ധ​തി​യു​ടെ ആ​ദ്യ​പ​ടി​യാ​യി 920 വാ​ര്‍​ഡു​ക​ളി​ലെ ര​ണ്ട് അം​ഗ​ങ്ങ​ള്‍ വീ​തം 1840 അം​ഗ​ങ്ങ​ള്‍​ക്കും 9947 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലെ 157475 അം​ഗ​ങ്ങ​ള്‍​ക്ക് വാ​ര്‍​ഡ് ത​ല​ത്തി​ലും പ​രി​ശീ​ല​നം ന​ല്‍​കി ജി​ല്ല​യി​ലെ എ​ല്ലാ അ​യ​ല്‍​ക്കൂ​ട്ട കു​ടും​ബ​ത്തി​ലും ഒ​രം​ഗ​ത്തി​നെ വീ​തം പ്രാ​ഥ​മി​ക ചി​കി​ത്സ​യി​ല്‍ അ​റി​വു​ള്ള​വ​രാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്ലാ അ​യ​ല്‍​ക്കൂ​ട്ട കു​ടും​ബ​ത്തി​ലും പ്രാ​ഥ​മി​ക ചി​കി​ത്സ​യി​ല്‍ അ​റി​വ് ല​ഭി​ച്ച ഒ​രാ​ള്‍ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തും.
ര​ണ്ടാം​ഘ​ട്ട​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.