സെ​മി​നാ​റും ക​ശു​മാ​വ് തൈ ​വി​ത​ര​ണ​വും
Tuesday, June 18, 2019 10:47 PM IST
മ​ല്ല​പ്പ​ള്ളി: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സെ​മി​നാ​റും ക​ശു​മാ​വ് തൈ ​വി​ത​ര​ണ​വും താ​ലൂ​ക്ക് മ​ർ​ച്ച​ന്‍റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം ഹാ​ളി​ൽ ഇ​ന്നു രാ​വി​ലെ 10.30ന് ​ന​ട​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘം പ്ര​സി​ഡ​ന്‍റ് ഇ.​ഡി. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) സി.​റ്റി. സാ​ബു ക​ശു​മാ​വ് തൈ ​വി​ത​ര​ണം ചെ​യ്യും.

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി

തി​രു​വ​ല്ല: ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പു​തു​ക്ക​ൽ 20 മു​ത​ൽ അ​ടു​ത്ത മാ​സം ആ​റു​വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.
1, 2, 3, 4, 15 വാ​ർ​ഡു​ക​ളി​ലെ പു​തു​ക്ക​ൽ യ​ഥാ​ക്ര​മം 20 മു​ത​ൽ 25 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ പു​ളി​ക്കീ​ഴ് പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. അ​ഞ്ചു മു​ത​ൽ ഒ​ന്പ​ത് വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ പു​തു​ക്ക​ൽ യ​ഥാ​ക്ര​മം 26 മു​ത​ൽ ഞാ​യ​ർ ഒ​ഴി​കെ ജൂ​ലൈ ഒ​ന്നു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ പ​രു​മ​ല ടാ​ഗോ​ർ ലൈ​ബ്ര​റി​യി​ലാ​ണ് ന​ട​ക്കു​ക. 10 മു​ത​ൽ 14 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ പു​തു​ക്ക​ൽ യ​ഥാ​ക്ര​മം ജൂ​ലൈ ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും ന​ട​ക്കും.