കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി 22ന് ആരംഭിക്കും
Tuesday, June 18, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി 22 ന് ​ആ​രം​ഭി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്കാ​യി നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ സ​മ്പൂ​ർ​ണ എ​ന്ന സൂ​ക്ഷ്മ മൂ​ല​ക വ​ള​ത്തി​ന്‍റെ പ്ര​യോ​ഗം, നെ​ല്ലി​ന്‍റെ ജൈ​വ രീ​തി​യി​ലു​ള്ള രോ​ഗ കീ​ട​നി​യ​ന്ത്ര​ണം, തെ​ങ്ങി​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​യോ​ജി​ത വ​ള​പ്ര​യോ​ഗ​വും, തെ​ങ്ങി​ന്‍റെ വേ​രി​നോ​ട് ചേ​ര്‍​ന്നു​ള്ള അ​മ്ല​ത കു​റ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ, വാ​ഴ​യു​ടെ പി​ണ്ടി​പ്പു​ഴു​വി​നെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ, മ​ഴ​മ​റ​ക​ളി​ലെ കാ​ബേ​ജ് കൃ​ഷി, ഇ​ഞ്ചി​കൃ​ഷി, മു​ട്ട​ക്കോ​ഴി പ​രി​പാ​ല​ന​ത്തി​ലെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, ക​ന്നു​കാ​ലി​വ​ള​ര്‍​ത്ത​ലി​ലെ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, മ​ഴ​ക്കാ​ല​ത്തേ​ക്ക് ക​ന്നു​കാ​ലി​ക​ള്‍​ക്ക് തീ​റ്റ സം​ഭ​രി​ച്ച് സൂ​ക്ഷി​ക്കു​വാ​നു​ള്ള സൈ​ലേ​ജ് സാ​ങ്കേ​തി​ക വി​ദ്യ, ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി, അ​ക്വാ​പോ​ണി​ക്‌​സ് തു​ട​ങ്ങി​യ മു​ന്‍ നി​ര പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, പ​ങ്കാ​ളി​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ള്‍, മ​ത്സ്യ​കൃ​ഷി​യി​ല്‍ ഫാം ​ഫീ​ല്‍​ഡ് സ്‌​കൂ​ള്‍, അ​ഗ്രി-​വെ​റ്റ് ക്ലീ​നി​ക്ക്, മൃ​ഗ ആ​രോ​ഗ്യ​പ​രി​പാ​ല​ന ക്യാ​മ്പു​ക​ള്‍, പ​രി​ശീ​ന​ങ്ങ​ള്‍, സെ​മി​നാ​റു​ക​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.
നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര്‍​ഷ​ക​രു​ടെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും കാ​ര്‍​ഷി​ക സെ​മി​നാ​റും 22നു ​രാ​വി​ലെ പ​ത്തു മു​ത​ൽ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കും.
മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍, നി​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ പ്ര​സാ​ദ്, ക​ട​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു വ​ര്‍​ഗീ​സ്, പെ​രി​ങ്ങ​ര ഗ്രാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​യാ​മ്മ തോ​മ​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണ, ഫി​ഷ​റീ​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 8078572094 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ 20നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. 1995 ല്‍ ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി 25 ഇ​ന ക​ർ​മ​പ​രി​പാ​ടി​യി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​താ​യി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് അ​റി​യി​ച്ചു.