അ​ട്ട​ത്തോ​ട് സ്കൂ​ൾ അ​പ്ഗ്രേ​ഡ് ചെ​യ്ത ഉ​ത്ത​ര​വ് പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല; അ​ഞ്ചാം​ക്ലാ​സ് കു​ട്ടി​ക​ൾ വി​ടു​ത​ൽ വാ​ങ്ങി
Tuesday, June 18, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​നം ല​ക്ഷ്യ​മാ​ക്കി ആ​രം​ഭി​ച്ച അ​ട്ട​ത്തോ​ട് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ അ​പ്ഗ്രേ​ഡ് ചെ​യ്തു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ​താ​യി പ​റ​യു​ന്ന ഉ​ത്ത​ര​വ് ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​വും ന​ട​പ്പാ​യി​ല്ല. സ്കൂ​ളി​ൽ ത​ന്നെ അ​ഞ്ചാം​ക്ലാ​സ് തു​ട​ർ പ​ഠ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കു​ട്ടി​ക​ൾ മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്ക് വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും അ​ട്ട​ത്തോ​ട് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഇ​താ​യി​രു​ന്നു സ്ഥി​തി. 2016 മു​ത​ൽ അ​ട്ട​ത്തോ​ട് സ്കൂ​ളി​ന് അ​ഞ്ചാം​ക്ലാ​സ് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പ​നം വ​ന്ന​താ​ണ്. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​റും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി.
വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം അ​ഞ്ചാം​ക്ലാ​സ് എ​ൽ​പി​യു​ടെ ഭാ​ഗം കൂ​ടി​യാ​യ​തി​നാ​ൽ അ​നു​മ​തി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നി​യ​മ​നം ന​ട​ത്താ​നോ അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠ​നം തു​ട​ങ്ങാ​നോ വ​കു​പ്പ് ത​യാ​റാ​യി​ല്ല.അ​ട്ട​ത്തോ​ട് സ്കൂ​ൾ യു​പി സ്കൂ​ളാ​യി അ​പ്ഗ്രേ​ഡ് ചെ​യ്ത് അ​സാ​ധാ​ര​ണ വി​ജ്ഞാ​പ​നം ര​ണ്ടു​വ​ർ​ഷം മു​ന്പേ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.
സ്കൂ​ളി​ൽ പ​ഠി​ച്ചി​രു​ന്ന കു​ട്ടി​ക​ൾ പ്ര​തീ​ക്ഷ​യോ​ടെ ഒ​രു വ​ർ​ഷം വ​രെ മു​ന്പ് കാ​ത്തി​രു​ന്നി​ട്ടു​ണ്ട്.
അ​ഞ്ചു മു​ത​ലു​ള്ള ക്ലാ​സു​ക​ൾ​ക്ക് അം​ഗീ​കാ​ര​മി​ല്ലെ​ന്നു മ​ന​സി​ലാ​യ​തോ​ടെ ഇ​വ​ർ കി​സു​മം സ്കൂ​ളി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ സ്കൂ​ൾ അ​പ്ഗ്രേ​ഡ് ചെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ 16 കു​ട്ടി​ക​ളാ​ണ് അ​ഞ്ചാം​ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നു കാ​ത്തി​രു​ന്ന​ത്. ഇ​വ​രു​ടെ പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​കു​ന്നു​വെ​ന്നു ക​ണ്ട​തോ​ടെ കി​സു​മം സ്കൂ​ളി​ലേ​ക്ക് വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. അ​ട്ട​ത്തോ​ട്ടി​ൽ നി​ന്ന് 12 കി​ലോ​മീ​റ്റ​റ​ക​ലെ​യാ​ണ് കി​സു​മം സ്കൂ​ൾ.
ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി ​ലെ ആ​ദി​വാ​സി​ക്കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ട്ട​ത്തോ​ട് ട്രൈ​ബ​ൽ സ്കൂ​ൾ തു​ട​ങ്ങി​യ​ത്.
മു​ന്പ് നി​ർ​ത്തി​വ​ച്ചി​രു​ന്ന സ്കൂ​ൾ 2013ൽ ​പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. നാ​ലാം​ക്ലാ​സ് വ​രെ​യാ​ണ് സ്കൂ​ളി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. നാ​ലാം​ക്ലാ​സ് ക​ഴി​യു​ന്ന​തോ​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ പ​ല​രും പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.
ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് അ​ട്ട​ത്തോ​ട് സ്കൂ​ൾ അ​പ്ഗ്രേ​ഡ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ണ്ടാ​യ​ത്. ചാ​ല​ക്ക​യം, പ​ന്പ, അ​ട്ട​ത്തോ​ട്, പ്ലാ​പ്പ​ള്ളി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ അ​ട്ട​ത്തോ​ട് സ്കൂ​ളി​ലെ​ത്തു​ന്നു​ണ്ട്.
സ്കൂ​ൾ തു​ട​ങ്ങി​യ​കാ​ല​ത്തു ന​ൽ​കി​യ സൗ​ക​ര്യ​ങ്ങ​ള​ല്ലാ​തെ അ​ട്ട​ത്തോ​ട്ടി​ലേ​ക്ക് പി​ന്നീ​ട് യാ​തൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഒ​ഴി​കെ സ്ഥി​രം അ​ധ്യാ​പ​ക​ർ പോ​ലും എ​ല്ലാ​വ​ർ​ഷ​വും ഉ​ണ്ടാ​കാ​റി​ല്ല. കെ​ട്ടി​ട​ങ്ങ​ളും മ​റ്റ് പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും പ​രി​മി​ത​മാ​ണ്.