സ്കൂ​ൾ സ​മ​യ​ത്തും ടി​പ്പ​റു​ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ൽ
Wednesday, June 19, 2019 10:35 PM IST
റാ​ന്നി: അ​ത്തി​ക്ക​യം -മ​ട​ന്ത​മ​ൺ-​ചെ​മ്പ​നോ​ലി റോ​ഡി​ൽ സ്കൂ​ൾ സ​മ​യ​ത്തു​ള്ള ടി​പ്പ​റു​ക​ളു​ടെ​യും ടോ​റ​സു​ക​ളു​ടെ​യും മ​ര​ണ​പ്പാ​ച്ചി​ലി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. സ്കൂ​ൾ സ​മ​യം പോ​ലും നോ​ക്കാ​തെ രാ​വി​ലെ മു​ത​ലു​ള്ള ഭാ​ര​വാ​ഹ​ന ങ്ങ​ളു​ടെ ഓ​ട്ട​ത്തി​നി​ടെ ത​ല​നാ​രി​ഴ​യ്ക്കാ​ണ് കു​ട്ടിക​ളു​മാ​യി പോ​കു​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പെ​ടു​ന്ന​ത്. റോ​ഡ​രി​കി​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും രാ​വി​ലെ മു​ത​ൽ കു​ട്ടി​ക​ൾ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ പ്ര​തീ​ഷി​ച്ച് നി​ൽ​പു​ണ്ടാ​കും.
പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ അ​ഞ്ച് സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ലെ​യും പ​ത്തി​ലേ​റെ സ്കൂ​ളു​ക​ളി​ലെ​യും വാ​ഹ​ന​ങ്ങ​ളാ​ണ് കു​ട്ടി​ക​ളെ ക​യ​റ്റാ​നാ​യി രാ​വി​ലെ മു​ത​ൽ എ​ത്തു​ന്ന​ത്.
എ​ന്നാ​ൽ ഇ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ രാ​വി​ലെ മു​ത​ൽ ടി​പ്പ​റു​ക​ളും ടോ​റ​സു​ക​ളും ത​ല​ങ്ങും വി​ല​ങ്ങും ഓ​ടാ​ൻ തു​ട​ങ്ങി​യി​രി​ക്കും. സ്കൂ​ൾ സ​മ​യ​മാ​യ രാ​വി​ലെ പ​ത്തി​നു ശേ​ഷ​മാ​ണ് ടി​പ്പ​റു​ക​ൾ​ക്ക് ഓ​ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.
ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ചെ​മ്പ​ൻ​മു​ടി മേ​ഖ​ല​യി​ലെ ക്ര​ഷ​റു​ക​ളും പാ​റ​മ​ട​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി​പ്പ​റു​ക​ളു​ടെ​യും ടോ​റ​സു​ക​ളു​ടെ​യും പ​ര​ക്കം​പാ​ച്ചി​ൽ. ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും റോ​ഡു​പ​ണി​യും മ​റ്റു നി​ർ​മാ​ണ ജോ​ലി​ക​ളും ന​ട​ക്കാ​നു​ണ്ടെ​ങ്കി​ൽ പി​ഡ​ബ്ല്യു​ഡി വ​ർ​ക്ക് എ​ന്ന ലേ​ബ​ലി​ലാ​കും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ങ്ങ​ളു​ടെ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത പ​ര​ക്കം​പാ​ച്ചി​ൽ.
അ​ടു​ത്ത സ​മ​യ​ത്ത് അ​ത്തി​ക്ക​യം - മ​ട​ന്ത​മ​ൺ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ചതി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കു​ക​യാ​ണ്. റോ​ഡ് മു​ന്പ​ത്തേ​തി​ലും ഒ​ര​ടി​യോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
വ​ശ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്താ​ത്ത​തി​നാ​ൽ വ​ൻ കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ടി​പ്പ​റു​ക​ൾ പാ​ഞ്ഞെ​ത്തു​മ്പോ​ൾ ചി​ല​പ്പോ​ൾ സൈ​ഡി​ലേ​ക്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ പ​തി​ച്ച് അ​പ​ക​ടം തീ​ർ​ച്ച​യാ​ണ്.
സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ മ​ട​ന്ത​മ​ണ്ണി​നും ചെ​മ്പ​നോ​ലി​ക്കു​മി​ട​യി​ലെ ക​യ​റ്റി​റ​ക്ക​ങ്ങ​ളു​ള്ള വ​ള​വി​ൽ സ്കൂ​ൾ വാ​ഹ​നം എ​ത്തു​മ്പോ​ൾ ഇ​ടം കു​റ​വാ​യ ഭാ​ഗ​ത്ത് ലോ​ഡു​മാ​യി ടി​പ്പ​റു​ക​ൾ എ​ത്തു​ന്ന​ത് പ​തി​വാ​ണ്. ചെ​മ്പ​നോ​ലി ല​ക്ഷം​വീ​ട് കോ​ള​നി വ​ള​വി​ലും ഇ​തേ സ്ഥി​തി​യാ​ണു​ള്ള​ത്. സ്കൂ​ൾ സ​മ​യ​ത്തും മ​റ്റു സ​മ​യ​ങ്ങ​ളി​ലും ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള ക്ര​ഷ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.