പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ സൗ​ജ​ന്യ​മാ​ക്ക​ണം: കെ​ഐ​ൽ​ഐ​എ
Wednesday, June 19, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കു ന​ൽ​കി​വ​രു​ന്ന പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ന്നു​കാ​ലി​ക​ൾ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് റേ​ഷ​നിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ക, വി​എ​ച്ച്എ​സി​ഇ ലൈ​വ്സ്റ്റോ​ക്ക് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ ഉ​പേ​ക്ഷി​ച്ച് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് അ​ൽ​ഫോ​ണ്‍​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു അ​വാ​ർ​ഡു​ക​ൾ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ.​ഉ​മ്മ​ൻ പി. ​രാ​ജ് വി​ത​ര​ണം ചെ​യ്തു.സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. കെ. ​ര​മേ​ശ്, കെ. ​അ​നു, അ​നി​ൽ കു​മാ​ർ, അ​ബ്ദു​ൾ​സ​ലാം, കെ. ​രേ​ഖ, ഗോ​പി, പ്രീ​താ​കു​മാ​രി, മി​നി കു​മാ​രി, കെ.​എ​സ്. ഉ​ദ​യ​ഭാ​നു, സി.​എ​ൻ. അ​നി​ൽ കു​മാ​ർ, സി. ​വി​നോ​ദ്, അ​ഷ​റ​ഫു​ദ്ദീ​ൻ, ബി​നു കു​മാ​ർ, റ​ബീ​സ് കാ​സിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.