വ​ഴി​യോ​ര​ങ്ങ​ളി​ൽ കു​ട വി​പ​ണി​ക​ൾ സ​ജീ​വ​മാ​കു​ന്നു ‌
Wednesday, June 19, 2019 10:37 PM IST
‌തി​രു​വ​ല്ല: മ​ഴ​യെ​ത്തി​യ​തോ​ടെ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ വ​ര്‍​ണ​വ​സ​ന്തം തീ​ര്‍​ത്ത് കു​ട വി​പ​ണി​ക​ള്‍ സ​ജീ​വ​മാ​കു​ന്നു. പ്ര​ധാ​ന പാ​ത​ക​ളു​ടെ വ​ശ​ങ്ങ​ളി​ലാ​ണ് വി​പ​ണ​നം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്.150 മു​ത​ല്‍ 300 രൂ​പ വ​രെ​യു​ള്ള ഇ​ന്ത്യ​ന്‍, ചൈ​നീ​സ് കു​ട​ക​ളാ​ണ് വി​ല്പ​ന​യ്ക്കു​ള്ള​ത്.
മു​ന്പ് ക​റു​ത്ത കു​ട​ക​ള്‍​ക്കാ​യി​രു​ന്ന ഡി​മാ​ന്‍​ഡ് എ​ങ്കി​ല്‍ ഇ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ട​ത് വ​ര്‍​ണ കു​ട​ക​ളാ​ണ്.
വി​പ​ണി​യി​ലേ​ക്കാ​ള്‍ വി​ല ന​ന്നേ കു​റ​വാ​യ​തു കാ​ര​ണം ആ​ളു​ക​ള്‍ ഇ​വി​ടേ​ക്ക് ആ​ക​ര്‍​ഷി​ക്ക​പ്പെ​ടു​ന്നു. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങു​ളു​ടെ ചി​ത്ര​ങ്ങ​ളും അ​ക്ഷ​ര​മാ​ല​ക​ളും പ​തി​ച്ച കു​ട​ക​ളു​മു​ണ്ട്. ബ​ഹു​വ​ര്‍​ണ​ത്തി​ലു​ള്ള കാ​ല​ന്‍​കു​ട യു​വാ​ക്ക​ള്‍​ക്കി​ട​യി​ലും ഹ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കു​ട​ക​ള്‍ ഏ​റെ​യും എ​ത്തു​ന്ന​ത്.
കാ​ല്‍​ന​ട, വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും ഒ​രു പോ​ലെ ല​ക്ഷ്യ​മി​ട്ടു​ള്ള വി​പ​ണി​ക​ള്‍ തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ല്‍ ധാ​രാ​ള​മാ​യി കാ​ണാം.
മ​ഴ ശ​ക്തി പ്രാ​പി​ക്കു​ന്ന​തോ​ടെ ക​ച്ച​വ​ടം വ​ര്‍​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ല്‍​പ​ന​ ക്കാ​ര്‍. ‌‌